GeneralNEWS

തിരുവനന്തപുരത്ത് ഫിലിം സിറ്റി പദ്ധതിയ്ക്ക് തുടക്കമായി

തിരുവനന്തപുരം● ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സ്ഥാപിക്കുന്ന ഫിലിം സിറ്റി പദ്ധതിയുടെ അവതരണവും പുതുതായി നിര്‍മ്മിക്കുന്ന തീയേറ്റര്‍ സമുച്ചയങ്ങള്‍ക്കുളള സ്ഥലം വിട്ടു നല്‍കുന്നതിനുളള സമ്മതപത്രങ്ങളുടെ കൈമാറ്റവും നടന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ സംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരില്‍ നിന്നും സമ്മതപത്രങ്ങള്‍ ഏറ്റുവാങ്ങി. പുനലൂര്‍, കായംകുളം, ഏറ്റുമാനൂര്‍, വൈക്കം, കൂത്താട്ടുകുളം, പയ്യന്നൂര്‍, ആന്തൂര്‍, നീലേശ്വരം നഗരസഭകളും അളഗപ്പ നഗര്‍ ഗ്രാമപഞ്ചായത്തുമാണ് സമ്മതപത്രം കൈമാറിയത്.

ഫിലിംസിറ്റി പദ്ധതിയുടെ അവതരണത്തിന്റെ സ്വിച്ച് ഓണ്‍ ടൂറിസം ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി ഡോ.കെ.ടി.ജലീല്‍ ആശംസകള്‍ നേര്‍ന്നു. കിഫ്ബി യുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികള്‍ കെ.എസ്.എഫ്.ഡി.സി ഏറ്റെടുക്കുന്നത്. ഒ.രാജഗോപാല്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ സ്വാഗതം ആശംസിച്ചു.
എം.ഡി.ദീപ ഡി.നായര്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍, മേയര്‍ വി.കെ.പ്രശാന്ത്‌, എം.എല്‍.എ മാരായ യു.പ്രതിഭാഹരി, സി.കെ.ആശ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണവേണി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button