CinemaGeneralNEWS

ചരിത്രം കുറിക്കാന്‍ വീരം ; വീരത്തിലെ ഗാനത്തിനു ഓസ്കാര്‍ നോമിനേഷന്‍

 

ന്യുയോര്‍ക്ക്: ജയരാജ് സംവിധാനം ചെയ്ത വീരത്തിലെ ഗാനത്തിന് ഓസ്‌കാര്‍ നോമിനേഷന്‍. 89ആം ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഒറിജിനല്‍ സോംഗ് വിഭാഗത്തിലെ നാമനിര്‍ദ്ദേശ പട്ടികയിലാണ് വീരത്തിലെ വീവില്‍ റൈസ് എന്ന ഗാനം ഇടം പിടിച്ചിരിക്കുന്നത്.

91 ഗാനങ്ങളാണ് നിര്‍ദ്ദേശക പട്ടികയില്‍ ഉള്ളത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് ഗാനങ്ങളുടെ പട്ടിക ജനുവരി 24ന് പ്രഖ്യാപിക്കും. ഫെബ്രുവരി 26നാണ് ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കു

മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രമാണ് വീരം. 35 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍
ഷേക്‌സ്പിയര്‍ നാടകങ്ങളിലെ ഏറ്റവും നിഗൂഢമായ കഥാപാത്രമായ മാക്ബത്തും വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനേയും ജയരാജ് ഒരുമിപ്പിക്കുന്നു.

ജയരാജ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചന്തുവാകുന്നത്. അവതാര്‍, ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്, ഹെര്‍കുലീസ് തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ ഡയറക്ടറായിരുന്ന അലന്‍ പോപ്പിള്‍ടണാണ് ചിത്രത്തിലെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഹോളിവുഡില്‍ നിന്നുള്ള ജഫ് റോണയാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. കാവാലം നാരായണപ്പണിക്കര്‍ അവസാനമായി രചന നിര്‍വഹിച്ച ഗാനങ്ങള്‍ക്ക് എം കെ അര്‍ജുനന്‍ മാസ്റ്ററാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ഫുട്‍ബോള്‍ ഇതിഹാസ താരം പെലെയുടെ ജീവിതകഥ,’പെലെ: ബര്‍ത്ത് ഓഫ് എ ലെജന്‍ഡ്’ എന്ന സിനിമയ്ക്ക് സംഗീതം നല്‍കിയതിന് എ ആര്‍ റഹ്മാന്‍ ഓസ്കാര്‍ നോമിനേഷന്‍ പട്ടികളില്‍ ഉണ്ട്. ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സോങ് വിഭാഗങ്ങളിലാണ് റഹ്മാന്‍ മത്സരിക്കുന്നത്. രണ്ടുതവണ റഹ്മാന്‍ ഓസ്കാര്‍ നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button