അയ്യപ്പ ചൈതന്യമാണ് തന്‍റെ ഊര്‍ജ്ജമെന്നു പ്രശസ്ത താളവാദ്യവിദ്വാന്‍ ശിവമണി. ശബരിമലയില്‍ ദര്ശനത്തിനു എത്തിയതായിരുന്നു അദ്ദേഹം. തന്റെ ഇഷ്ടദേവനാണ് അയ്യപ്പന്‍. ആ അയ്യപ്പന് മുന്‍പില്‍ നടത്തുന്ന താളാര്‍ച്ചനയാണ് കലാജീവിതത്തിലെ ഊര്‍ജ്ജമെന്നും ആദ്ദേഹം പറഞ്ഞു.
തന്റെ മാനസ ഗുരുവായ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ചെന്നൈസ്റ്റുഡിയോയില്‍ ഡ്രംസ് വായിക്കുന്ന കാലത്ത് സുഹൃത്തുക്കള്‍ സന്നിധാനത്ത് പോകുന്നതിനെ കുറിച്ച് പറഞ്ഞുകേട്ടപ്പോഴുണ്ടായ കൌതുകത്തില്‍ അന്ന് അവരോടൊപ്പം ആരംഭിച്ച യാത്ര വര്‍ഷങ്ങള്‍ ഇത്രയായിട്ടും വീണ്ടും വീണ്ടും എത്തിക്കുന്നതായി അദ്ദേഹം പറയുന്നു.
കൂട്ടുകാര്‍ക്കൊപ്പം ശബരിമലയില്‍ എത്തിയ ആദ്യ യാത്രയില്‍തന്നെ കിട്ടിയ ചില പാത്രങ്ങളും കമ്പുകളും കൊണ്ട് സന്നിധാനത്ത് താളം പിടിച്ചു. പിന്നീട് എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ കൂടെ നടത്തിയ സിംഗപ്പൂര്‍ യാത്രയ്ക്കിടയില്‍ വീണ്ടും ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന തോന്നല്‍ ശക്തമായി. അന്ന് മുതല്‍ എല്ലാ വര്‍ഷവും വ്രതമെടുത്ത് അയ്യപ്പ സന്നിധിയില്‍ എത്താറുണ്ട്. ചില വര്‍ഷങ്ങളില്‍ ഒന്നിലധികം തവണ വരാറുണ്ടെന്നും അദ്ദേഹം പറയുന്നു.
Post Your Comments