
തന്റെ അരങ്ങേറ്റം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായിരിക്കരുതെന്ന് കരുതുന്ന പ്രണവ് അതിനായുള്ള കഠിന പ്രയത്നത്തിലാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സിനിമയ്ക്കായി പാര്‍ക്കൗര്‍ പരിശീലനം നടത്തുകയാണ് പ്രണവ്. ചിത്രത്തെക്കുറിച്ച് വളരെ ത്രില്ലിലാണ് പ്രണവെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.
ജിംനാസ്റ്റിക്സ്, സ്കൈ ഡൈവിംഗ്, റോക്ക് ക്ലൈമ്പിംഗ് തുടങ്ങിയവയില്‍ നല്ല പ്രാവീണ്യമുളളതിനാല് പ്രണവിന് പാര്‍ക്കൗര്‍ എളുപ്പമായിരിക്കുമെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെടുന്നു. ജിംനാസ്റ്റിക്സില്‍ പരിശീലനം നേടുന്നതിനാല്‍ പ്രണവിന്റെ ശരീര ഭാഷ പാര്‍ക്കൗറിന് അനുയോജ്യമായ വിധത്തിലായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തന്റെ കഴിവുകള്‍ക്ക് യോജിക്കുന്നതിനാലാകാം പ്രണവ് ജീത്തുവിന്റെ ചിത്രം തെരഞ്ഞെടുത്തതെന്ന് കരുതുന്നുവെന്ന് ലാല്‍ വ്യക്തമാക്കി.
Post Your Comments