ചലച്ചിത്ര ആക്കാദമിയുടെ ചെയര്‍മാനും, സംവിധായകനുമായ കമലിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. തീയേറ്ററില്‍ ദേശീയഗാനം ആലപിക്കണമെന്ന സുപ്രീം കോടതിക്ക് എതിരായി കമല്‍ സംസാരിച്ചതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സുപ്രീംകോടതി വിധിപ്രകാരം ദേശീയ ഗാനം കേള്‍പ്പിക്കേണ്ട എന്ന കമലിന്റെ പ്രസ്താവനയാണ് വിവാദമായത്. തൃശൂരുള്ള കമലിന്റെ വീടിനു മുന്നില്‍ ദേശീയഗാനം ആലപിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
Post Your Comments