കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന സിനിമയിലൂടെ പ്രേക്ഷകമനം കവര്‍ന്നവരാണ് ജിഷ്ണുവും, സിദ്ധാര്‍ത്ഥ് ഭരതനും ജിഷ്ണുവിന്റെ വിയോഗം ഉറ്റസുഹൃത്തായ സിദ്ധാര്‍ഥിനെ ഏറെ തളര്‍ത്തിയിരുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ജിഷ്ണുവിനെയും മാറ്റ് നിരവധി കലാകാരന്മാരെയും അനുസ്മരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയചങ്ങാതി സിദ്ധാര്‍ത്ഥ് ഭരതന്. ജിഷ്ണുവിന്റെ വിയോഗം എന്നെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്. എന്നാല്‍ അവനെ അനുസ്മരിക്കാനല്ല എനിക്ക് ഇഷ്ടം ആഘോഷിക്കാനാണ്. സംവിധാനത്തിലേക്ക് തിരിഞ്ഞപ്പോള്‍ എനിക്ക് പിന്തുണനല്‍കി അവന് ഒപ്പമുണ്ടായിരുന്നു. എനിക്ക് അപകടം പറ്റിയപ്പോള്‍ കൂടുതല്‍ ധൈര്യം പകര്‍ന്നതും അവനായിരുന്നു. സിദ്ധാര്‍ത്ഥ് ഇടറിയ സ്വരത്തോടെ പറഞ്ഞു നിര്‍ത്തുന്നു.
Post Your Comments