ക്രിസ്തുമസ് ആഘോഷിക്കാന്‍ ജോമോനും ഉലഹന്നാനും എത്തുമെന്ന് പ്രതീക്ഷിച്ച മലയാളികള്‍ നിരാശയില്‍ ആകേണ്ടി വരുമെന്നാണ് പുതിയ വാര്‍ത്ത. തിയറ്ററുകളില്‍ നിന്നുള്ള വിഹിതം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ക്രിസ്മസ് റിലീസുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. ഈ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ക്രിസ്തുമസിനു സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്നാണ് പുതിയ തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് ഈ തീരുമാനമെടുത്തത്.
തിയറ്റര്‍ വിഹിതം നിലവിലുള്ള അതേ വ്യവസ്ഥയില്‍ തുടരണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകളുടെ സംഘടനയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് വിതരണവും നിര്‍മ്മാണവും നിര്‍ത്തിവച്ചുള്ള സമരത്തിന് സംഘടന തീരുമാനം എടുത്തത്.
മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് ചിത്രം എസ്ര, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവയാണ് മലയാളത്തിലെ പ്രധാന ക്രിസ്മസ് റിലീസുകള്‍. ഇനി ഈ പ്രശ്നത്തില്‍ ഒരു ചര്ച്ചയില്ലായെന്നും വിഹിതം വെട്ടികുറച്ച നടപടി പിന്‍വലിച്ചുവെന്നു രേഖാമൂലം അറിയിച്ചാല്‍ മാത്രമേ ചിത്രങ്ങള്‍ റിലീസ് ചെയ്യുകയുള്ളൂവെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ തമിഴ്, ഹിന്ദി റിലീസുകളെ സമരം ബാധിക്കില്ലെന്നാണ് സൂചന.
Post Your Comments