ബോക്സ്ഓഫീസില്‍ റെക്കോര്‍ഡ് വിജയം നേടി മുന്നേറികൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിലെ കഥാപാത്രരൂപം എന്ന പേരില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരം നേടിയിരുന്നു. തല മൊട്ടയടിച്ച് കയ്യില്‍ ലിക്വര്‍ ഫ്ളാസ്കുമായി നില്ക്കുന്ന മോഹന്‍ലാലിന്റെ ഗെറ്റപ്പ്. പിരിച്ച മീശയുമായി നില്കുന്ന ആ ചിത്രം ഏതു ചിത്രത്തിലെ കഥാപാത്രമാണെന്ന ചര്ച്ചവല്യ രീതിയില്‍ ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു.
പ്രജിത്ത് സംവിധാനം ചെയ്യുന്ന ബെന്‍സ് വാസുവിലെ കേന്ദ്രകഥാപാത്രത്തിന്റെ ഗെറ്റ് അപ്പ് ആണ് ഇതെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ സംവിധായകന് അത് നിഷേധിച്ചു. അപ്പോള്‍ ഈ ചിത്രം രാജാവിന്റെ മകന് രണ്ടാം ഭാഗത്തിന്റെ ഗെറ്റപ്പാണെന്ന് പ്രചരണമുണ്ടായി. ഈ വാര്‍ത്തയോടെ പ്രതികരിക്കുകയാണ് സംവിധായകന് തമ്പി കണ്ണന്താനം. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം ശ്രദ്ധയില്‍ പെട്ടിട്ടില്ലയെന്നും രാജാവിന്റെ മകന് റീമേക്കുമായി ബന്ധപ്പെട്ട് ഒരു ചിത്രവും ഇത് വരെ പുറത്തുവിട്ടിട്ടില്ലയെന്നും പറഞ്ഞ അദ്ദേഹം
രാജാവിന്റെ മകന് റീമേക്ക് പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ലയെന്നും കൂട്ടിച്ചേര്‍ത്തു. അതിന്റെ ആലോചനകള്‍ പുരോഗമിക്കുന്നുവെന്നും തമ്പി കണ്ണന്താനം പറഞ്ഞു
ചിത്രത്തെക്കുറിച്ച് കൂടുതല്‍ പറയുവാന്‍ സംവിധായകന് തയ്യാറായില്ല. മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ച ചിത്രമാണ് തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകന്. എതിരാളിയെ വിറപ്പിക്കുന്ന വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും ഈ റീമേക്ക് ചിത്രത്തില്‍ ഉണ്ടെന്നാണ് സൂചന.
Post Your Comments