പുറമേ ആർക്കും പിടി കൊടുക്കാത്ത, എന്നാൽ ഉള്ളിൽ ഏറ്റവും നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരായിരുന്നു മമ്മൂട്ടിയും, മുരളിയും. ഇരുവരും തമ്മിൽ അതിശക്തമായ മാനസികബന്ധമുണ്ടായിരുന്നു. എന്നാൽ അകാരണമായി ഇവർ തമ്മിൽ പിണങ്ങുകയും, പൂർണ്ണമായും അകലുകയും ചെയ്തു. മരണം വരെയും മുരളി ആ പിണക്കം തുടർന്നു എന്നാണ് സഹപ്രവർത്തകരുടെ അഭിപ്രായം. അതിനെക്കുറിച്ച് മമ്മൂട്ടിയ്ക്ക് പറയാനുള്ളത് ഇപ്രകാരമാണ്.
“ഞാൻ ആർക്കും മദ്യസേവ നടത്താറില്ല. ജീവിതത്തിൽ ആരെങ്കിലും കുടിച്ചതിന്റെ ബില്ല് ഞാൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളി കുടിച്ചതിന്റെയാണ്. മുരളിയുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം, അത് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര ദിവ്യമായിരുന്നു. പക്ഷെ ഒന്നും പുറമേ പ്രകടമാകാറില്ല എന്ന് മാത്രം. ഞാനും മുരളിയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സിനിമകൾ കണ്ടാൽ മനസ്സിലാകും, നമ്മൾ തമ്മിൽ ഒരു ഇമോഷണൽ ലോക്ക് ഉണ്ട്. സിനിമയിൽ സുഹൃത്തുക്കളായാലും, ശത്രുക്കളായാലും, സ്വകാര്യമായി നമ്മൾ തമ്മിൽ വൈകാരികമായ ഒരു ബന്ധനം ഉണ്ടായിരുന്നു. “അമരം”, “ഇൻസ്‌പെക്ടർ ബൽറാം” ഇങ്ങനെ പലതിലും അത് കാണാൻ കഴിയും.
അത്രത്തോളം പരസ്പര സ്നേഹമുള്ളവരായിരുന്നു നമ്മൾ. ഒരു സുപ്രഭാതത്തിൽ മുരളിയ്ക്ക് ഞാൻ ശത്രുവായി. അത് ഞാനെന്ത് ചെയ്തിടാണെന്നു എനിക്ക് ഇന്നുവരെയും മനസ്സിലായിട്ടില്ല. പിന്നെ അങ്ങ് അകന്നകന്ന് പോയി. മുരളിയെ ഇപ്പോൾ ഞാൻ ഒരുപാട് മിസ് ചെയ്തു. സത്യം. ലോഹിതദാസൊക്കെ പോയെങ്കിലും ആളുമായി അവസാനകാലം വരെയും നല്ല ബന്ധത്തിലായിരുന്നു. ഇത് പിണക്കത്തിന്റെ കാരണം എന്നെ അറിയിക്കാതെ മുരളി അങ്ങ് പോയി. ഇന്നും എനിക്കതൊരു മാനസിക വ്യഥയാണ്. എനിക്ക് ആദ്യമായി നാഷണൽ അവാർഡ് കിട്ടിയപ്പോൾ ടി.വി ചാനലിൽ എന്നെപ്പറ്റി വാതോരാതെ പുകഴ്ത്തി പറഞ്ഞ ആളാണ്. പക്ഷെ, ഇങ്ങനെ പിണങ്ങാൻ എന്തായിരുന്നു എന്നോടുള്ള വിരോധം എന്നെനിക്ക് ഒരുപിടിയും ഇല്ല.”
Post Your Comments