ലോഹിതദാസിന്റെ കാരുണ്യം പോലയുള്ള മികച്ചസിനിമളിലും മറ്റുനിരവധി ചിത്രങ്ങളിലും നല്ല വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടിയാണ് രഹ്ന. മിമിക്രി എന്ന കലാരൂപത്തിലൂടെ ജനശ്രദ്ധ നേടിയ കോട്ടയം നവാസിനെയാണ് രഹ്ന വിവാഹം ചെയ്തത്. സിനിമാ താരങ്ങളെക്കാള്‍ തനിക്ക് ഏറെ ബഹുമാനം തോന്നുന്നത് സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നകലാകാരന്മാരോടാണെന്ന് രഹ്ന പറയുന്നു . രഹ്നയുടെ പിതാവ് ഇപ്പോഴും ഒരു സ്റ്റേജ് ആര്‍ട്ടിസ്റ്റാണ്. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നവര്‍ ജനങ്ങളോട് നേരിട്ടാണ് എല്ലാം അവതരിപ്പിക്കേണ്ടത്. സ്റ്റേജില്‍ നിന്ന് പെര്‍ഫോം ചെയ്യുക എന്നത് ഒരു പ്രത്യേക അനുഭൂതിയാണെന്ന് കോട്ടയം നവാസും അഭിമുഖത്തിനിടെ പങ്കുവെച്ചു. ജയ്ഹിന്ദ് ടിവിയിലെ ‘മനംപോലെ മംഗല്യം’ എന്ന പരിപാടിയിലാണ് ഇരുവരും മനസ്സ് തുറന്നത്. 2002-ലായിരുന്നു ഇരുവരുടെയും വിവാഹം
Post Your Comments