
ലോകത്തിലെ ആദ്യ ഇടതുപക്ഷക്കാരന് ശബരിമല അയ്യപ്പനാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ചേര്‍ത്തലയിലെ ഒരു അമ്പലച്ചടങ്ങില് പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ലോകത്തില്‍ ആദ്യമായി സമത്വം ഉദ്ഘോഷിച്ചത് അയ്യപ്പനാണ്. അതുകൊണ്ട് ആദ്യ ഇടതുപക്ഷക്കാരന് അയ്യപ്പന് ആണെന്നതില്‍ സംശായം വേണ്ട.
പാരമ്പര്യ മൂല്യങ്ങള്‍ പിന്തുടരുന്ന ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ അതെപോലെ തുടരണമെന്നും
ആചാരങ്ങളും ചിട്ടവട്ടങ്ങളും കൊണ്ട് ആത്മീയ ഔന്നത്യം ഉണ്ടാകുന്ന ഇത്തരം ആചാര അനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ തന്ത്രിക്കല്ലാതെ മറ്റാര്‍ക്കും ആകില്ലയെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ വരുന്നുണ്ട്. ഇത് ചര്‍ച്ചയാക്കാന്‍ പോലും അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments