Uncategorized

മോഹന്‍ലാലിന്റെ ലെഫ്. കേണല്‍ പദവി തിരിച്ചെടുത്തേയ്ക്കും

മോഹന്‍ലാലിന് ആദര സൂചകമായി നല്‍കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കാൻ സാധ്യത. പദവിയുടെ ഭാഗമായ ചിട്ടകള്‍ പാലിക്കുന്നതില്‍ മോഹന്‍ലാല്‍ വീഴ്ച വരുത്തിയെന്ന്  ചൂണ്ടിക്കാട്ടിയാണ് ആരോപണം. പദവി തിരിച്ചെടുക്കണമെന്ന് പ്രതിരോധ മന്ത്രാലയത്തോട് സൈനിക ഉദ്യോഗസ്ഥരാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
2010 ഡിസംബര്‍ ഒന്ന് മുതല്‍ 2011 ജനുവരി 15വരെ നടന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പരസ്യത്തിലും അതിനു മുൻപ് മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിലും ലാല്‍ പട്ടാള യൂണിഫോമിലെത്തിയത് വിവാദമായിരുന്നു. തന്റെ സൈനിക പദവിയെ വാണിജ്യ ആവശ്യത്തിന് ലാല്‍ ദുരുപയോഗം ചെയ്തെന്നാണ് വിലയിരുത്തല്‍. ആനക്കൊമ്പ് കേസും ലാലിന് പ്രതികൂലമായിട്ടുണ്ട്.
നോട്ട് അസാധുവാക്കല്‍ വിഷയത്തിലും ഡല്‍ഹി ജെഎന്‍യു വിഷയത്തിലുമെല്ലാം ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ സൈനികരുടെ ത്യാഗത്തെ കുറിച്ച്‌ ലാല്‍ പരാമർശിച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button