ചലച്ചിത്രോത്സവത്തിലെത്തുന്നവര്‍ ദേശീയഗാനത്തിന് മുന്‍പ് തിയേറ്ററിനുള്ളില്‍ പ്രവേശിക്കണമെന്ന് ചലച്ചിത്ര അക്കാദമി. സീറ്റ് മുന്‍കൂറായി റിസര്‍വ് ചെയ്തിട്ടുള്ളവരും ദേശീയഗാനത്തിന് മുമ്പ് തിയേറ്ററിനുള്ളില്‍ പ്രവേശിക്കണം. സീറ്റ് റിസര്‍വ് ചെയ്തിട്ടുള്ളവര്‍ക്ക് പ്രത്യേക പ്രവേശന സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു. ചലച്ചിത്രോത്സവത്തിന്റെ രക്ഷാധികാരി, സഹ രക്ഷാധികാരി തുടങ്ങിയവര്‍ക്ക് പ്രവേശനത്തില്‍ പ്രത്യേക പരിഗണനഅനുവദിക്കും. ഓരോ ചിത്രത്തിന്റെയും പ്രദര്‍ശനം അവസാനിച്ചശേഷം പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ട് പുറത്തിറങ്ങണം. പ്രധാന സിനിമകളുടെ പ്രദര്‍ശനം നിശാഗന്ധിയില്‍ ദിവസവും വൈകുന്നേരം 6 നും 8 നും 10 നും ഉണ്ടാകും. ഇവ മറ്റ് തിയേറ്ററുകളില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് നിശാഗന്ധിയിലെ ഓപ്പണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും അക്കാദമി അറിയിച്ചു.
ചലച്ചിത്രോത്സവം ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് മുന്നേറുന്നത്. അതിനാല്‍ പ്രതിനിധികള്‍ പരമാവധി പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നും അക്കാദമി സെക്രട്ടറി ബി. മഹേഷ് അഭ്യര്‍ത്ഥിച്ചു.
Post Your Comments