GeneralIFFKNEWS

താരദമ്പതികള്‍ ചലച്ചിത്രോല്‍സവത്തിനെത്തും

ചലച്ചിത്ര രംഗത്ത് അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കുന്ന ചലച്ചിത്രോല്‍സവത്തിന്‍റെ ചടങ്ങില്‍ താരദമ്പതികളായ ദിലീപും കാവ്യയും പങ്കെടുക്കും. ദിലീപും കാവ്യയും ആദ്യമായി ഒന്നിച്ചെത്തുന്ന പൊതുപരിപാടിയാണിത്‌. തിങ്കളാഴ്ച വൈകിട്ട് ആറിന് ശ്രീ തീയേറ്ററിലാണ് അടൂരിനെ ആദരിക്കുന്ന ചടങ്ങ്. ദിലീപിനെയും കാവ്യയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അടൂര്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രം ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.

shortlink

Post Your Comments


Back to top button