അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ കടുത്ത ആരോപണങ്ങളുമായി തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍. സത്യം ശിവം സുന്ദരം, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനായ നടനാണ് മന്‍സൂര്‍ .
രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കന്‍മാര്‍ക്ക് പോലും കാണാന്‍ സാധിക്കാതെ വിധം ജയലളിതയെ തടവിലിട്ടത് എന്തിനാണെന്നും എന്തായിരുന്നു അവരുടെ അസുഖമെന്നും എങ്ങനെയാണ് അവര്‍ കൊല്ലപ്പെട്ടതെന്നും അടക്കമുള്ള എല്ലാ കാര്യങ്ങളിലും സത്യസന്ധമായ അന്വേഷണം വേണമെന്നും മന്‍സൂര്‍ അലിഖാന്‍ ആവശ്യപ്പെട്ടു.
മുന്പ് ജയലളിതയെ അപ്പോളോ ആസ്പത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ആശുപത്രിയില്‍ എത്തിയ തനിക്കു അമ്മയെ നേരില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ അമ്മ സുഗംപ്രപിച്ചു വരുകയാണെന്നും ഉടന്‍തന്നെ ആശുപത്രി വിടുമെന്നാണ് തന്നോട് പറഞ്ഞതെന്നും മന്‍സൂര്‍ പറയുന്നു
കുറച്ചു നാളായി ചികിത്സയില്‍ ഇരുന്ന അമ്മ ആഹാരം തനിയെ കഴിച്ചു തുടങ്ങി എന്നും സംസാരിച്ചു എന്നുമാണ് പാര്‍ട്ടി നേതാക്കളും ആശുപത്രി ചെയര്‍മാനും പറഞ്ഞിരുന്നത്. പിന്നെ ഇങ്ങനെയാണ് അമ്മ ഇത്രപെട്ടന്നു മരിച്ചത് ? എന്തുകൊണ്ടാണ് ജയലളിതയുടെ ചിത്രമോ വീഡിയോയോ ആശുപത്രി അധികൃതരും അമ്മയുടെ ഒപ്പമുള്ളവരും പുറത്തി വിട്ടിരുന്നില്ല എന്നും മന്‍സൂര്‍ ചോദിക്കുന്നു
അമ്മയെ ആരോ അപകടപ്പെടുത്തി എന്നാണ് താന്‍ വിശ്വസിക്കുന്നത്. സ്ലോ പോയിസണ്‍ ഭക്ഷണത്തില്‍ കലര്‍ത്തി തന്നെ കൊല്ലാന്‍ ശ്രമിച്ചവരെ ജയലളിത തന്നെ ഒരിക്കല്‍ പിടികൂടിയിട്ടുള്ളതാണ്. ഇതെല്ലം ഓര്‍ക്കുമ്പോള്‍ സംശയം ബലപ്പെടുന്നു. സ്വസ്ഥമായി ഉറങ്ങാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments