വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായുള്ള നാടന്‍കലാമേളയ്ക്ക് ടാഗോറില്‍ അരങ്ങുണര്‍ന്നു. പോയ വര്‍ഷങ്ങളിലെ കേരളത്തിന്റെ പരിവര്‍ത്തനങ്ങളെ അവതരിപ്പിച്ച് രശ്മി സതീഷിന്റെ രസാ ബാന്റ് മേളയില്‍ തരംഗം സൃഷ്ടിച്ചു. ഭൂപരിഷ്‌കരണം, ആഗോളവത്കരണം തുടങ്ങി കേരളത്തിന്റെ കാലഗതിയെ സ്വാധീനിച്ച മാറ്റങ്ങളെ രശ്മി പാട്ടുകളിലൂടെ അവതരിപ്പിച്ചു. പുള്ളുവ വീണ, തുടി, ഉടുക്ക് തുടങ്ങിയ തനത് സംഗീത ഉപകരണങ്ങളും ഡ്രം, കീബോര്‍ഡ്, ഗിറ്റാര്‍ തുടങ്ങിയ പാശ്ചാത്യ സംഗീത ഉപകരണങ്ങളും രസ ബാന്റിന് താളംപിടിച്ചു. നാഗപ്പാട്ട്, തോറ്റംപാട്ട് ഉള്‍പ്പെടെയുള്ളവയെ സ്വന്തം ശൈലിയില്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച് രശ്മി ശ്രോതാക്കളെ ഹരം കൊള്ളിച്ചു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സജു ശ്രീനിവാസന്‍ എന്നിവരുടെ വരികളിലൂടെ രശ്മി കേരളത്തിന്റെ 60 വര്‍ഷങ്ങളിലൂടെ യാത്ര പൂര്‍ത്തിയാക്കുന്നു. വിനോദ് ശ്രീദേവന്‍, ബി.എസ്. ബാലു, അരുണ്‍ കുമാര്‍ എന്നിവര്‍ രശ്മിക്കൊപ്പം ചേര്‍ന്നപ്പോള്‍ ടാഗോര്‍ തിയേറ്റര്‍ ആഘോഷ തിമിര്‍പ്പിലായി.
Post Your Comments