ഇരുപത്തിയൊന്നമത് അന്തരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ അന്തരിച്ച കലാഭവന്‍ മണിയെയും മറ്റ് നിരവധി നടിനടന്മാരെയും അനുസ്മരിച്ച ചടങ്ങില്‍ തന്നെയും കുടുംബത്തെയും ക്ഷണിച്ചില്ലെന്ന പരാതിയുമായി മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന് രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ പ്രതികരണവുമായി സംവിധായകന് കമല്‍ രംഗത്ത് എത്തി.
കഴിഞ്ഞ വര്‍ഷം ഒരുപാട് പേരെ മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടു. എല്ലാവരെയും ഇവിടെ അനുസ്മരിക്കുക ഇവിടെ പ്രായോഗികമല്ല. ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. അതില്‍ തന്നെ ഇരുപത്തിയേഴ് പേരെയാണ് ഇന്ന് നമ്മള് അനുസ്മരിക്കുന്നത്. അതില്‍ ഒ.എന്‍.വി, കാവാലം, കല്പന, മണി, ടി.എ. റസാക്ക് തുടങ്ങി ഒരുപാട് പേരുണ്ട്. ചലച്ചിത്ര അക്കാദമിയുടെ സജീവ പ്രവര്‍ത്തകനും നേരത്തെ നിര്‍മാതാവുമായിരുന്ന ശങ്കരക്കുട്ടിച്ചേട്ടന് വരെയുണ്ട്. ഒരാഴ്ച മുന്‍പ് മാത്രമാണ് അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞത്. ഈ ഇരുപത്തിയേഴ് പേരുടെയും കുടുംബാംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് ഒരു ചടങ്ങ് നടത്താനുള്ള സമയമോ സൗകര്യമോ ഇല്ല. കാരണം ഇതൊരു ചലച്ചിത്രമേളയാണ്. അനുസ്മരണം എന്ന നിലയില്‍ ഒരു മണിക്കൂര്‍ സമയം മാത്രമാണ് നമുക്ക് കിട്ടുന്നത്. അതൊരു സാങ്കേതികപരമായ പ്രശ്നമാണ്. ഈ ഒരു മണിക്കൂറിനുള്ളില്‍ ഇരുപത്തിയേഴ് പേരെ നമ്മള് ഓര്‍ക്കേണ്ടതുണ്ട്. ഈ ഇരുപത്തിയേഴു പേരെ കുറിച്ച് സംസാരിക്കാന്‍ ഇവരുടെ കുടുംബാംഗങ്ങള്‍ വന്നാല്‍ അവരെ എങ്ങിനെ ഉള്‍ക്കൊള്ളിക്കുമെന്നും അവര്‍ക്ക് എന്ത് റോള്‍ കൊടുക്കും എന്നതും പ്രശ്നമാണ്. ഓരോ വ്യക്തിയെയും ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ ചിലരെ വിട്ടുപോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ആരെയും ഔദ്യോഗികമായി ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കുന്നു.
Post Your Comments