GeneralNEWS

വീഡിയോ ചിത്രീകരണം ; സുധീറിന് ക്രിക്കറ്റിനേക്കാള്‍ വലുതാണ് ക്രിക്കറ്റ് ദൈവം!!

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര നടക്കുന്ന വാങ്കഡേ സ്റ്റേഡിയത്തില്‍ ആദ്യ ദിനത്തില്‍ സച്ചിന്റെ പ്രിയആരധകനായ ഗൗതം സുധീറിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ കളിനടക്കുന്നിടത്തെല്ലാം ഇന്ത്യന്‍ പതാകവീശികൊണ്ട് ഗ്യാലറിയില്‍ സുധീര്‍ എപ്പോഴും ഉണ്ടാകാറുണ്ട്. ദേശീയ പതാകയില്‍ നിറഞ്ഞു കുളിച്ച് നില്‍ക്കുന്ന സുധീറിന്റെ പുറത്ത് ‘മിസ്സ്‌ യു ടെണ്ടുല്‍ക്കര്‍’ എന്നും എഴുതിയിട്ടുണ്ടാകും. സച്ചിന്റെ കടുത്ത ആരാധകനായ സുധീറിന് ക്രിക്കറ്റ് കളികാണാനുള്ള അവസരം ഒരുക്കുന്നത് സാക്ഷാല്‍ സച്ചിന്‍ തന്നെയാണ്. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്‌ മാച്ച് കാണാന്‍ വാങ്കഡേയിലേക്ക് വരാന്‍ ആദ്യ ദിനത്തില്‍ സുധീറിന് കഴിഞ്ഞിരുന്നില്ല കാരണം തന്റെ ദൈവം വിളിച്ചാല്‍ തനിക്ക് അങ്ങോട്ടേക്ക് പോയേ മതിയാകൂ. ബാഡ്മിന്റണ്‍ പ്രീമിയര്‍ ലീഗിലെ ബെംഗളൂരു ഫ്രാഞ്ചൈസിയുടെ സഹഉടമയാണ് സച്ചിന്‍. ലീഗിന്റെ പ്രൊമോഷണല്‍ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം ബംഗ്ലൂരില്‍വെച്ചായിരുന്നു . വീഡിയോ ചിത്രീകരണത്തിന് സുധീറും ഉണ്ടാകണമെന്ന് സച്ചിന് നിര്‍ബന്ധമുണ്ടായിരുന്നു. ക്രിക്കറ്റ് ദൈവം സുധീറിനെ വിളിച്ചപ്പോള്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്‌ കാണാന്‍ പോകാതെ സുധീര്‍ ക്രിക്കറ്റ് ദൈവത്തിനരികില്‍ പാഞ്ഞെത്തി.

shortlink

Post Your Comments


Back to top button