കൊച്ചി: യുവനടന് ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു.കൊച്ചിയില്‍ ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
റേഡിയോ ജോക്കി, ടെലിവിഷൻ അവതാരകൻ, ഗായകൻ എന്നീ നിലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ശ്രീനാഥ് ഭാസി ബ്ലെസി സംവിധാനം ചെയ്ത പ്രണയം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വരുന്നത്.ഉസ്താദ് ഹോട്ടല്‍. ടാ തടിയാ, ഹണി ബീ, ജേക്കബിന്റെ സ്വര്‍ഗരാജ്യം, അനുരാഗകരിക്കിന്‍ വെള്ളം തുടങ്ങിയ ചിത്രങ്ങളിലെ ശ്രീനാഥിന്റെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹണി ബീയുടെ രണ്ടാംഭാഗമാണ് ശ്രീനാഥിന്റെ പുതിയ ചിത്രം.
Post Your Comments