GeneralKollywoodNEWS

പിറന്നാള്‍ ആഘോഷം ഒഴിവാക്കി സ്റ്റൈല്‍ മന്നന്‍; ആരാധകരോട് രജനികാന്തിന് പറയാനുള്ളത്….

ഡിസംബര്‍ 12 തന്റെ അറുപത്തിആറാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ബര്‍ത്ത്ഡേ ആഘോഷം വേണ്ട എന്ന നിലപാടിലാണ് സ്റ്റയില്‍ മന്നന്‍. തമിഴ്നാട് മുഖമന്ത്രി ജയലളിത മരണപ്പെട്ട സാഹചര്യത്തില്‍ പിറന്നാള്‍ ആഘോഷം ഒഴിവാക്കിയിരിക്കുകയാണ് രജനി. ഒരുവിധത്തിലുമുള്ള ആഘോഷപരിപാടികള്‍ വേണ്ടായെന്ന് ആരധകരോടും രജനി അഭ്യര്‍ഥിച്ചിട്ടുണ്ട്. രജനിയുടെ മാനേജര്‍വഴി ട്വിറ്ററിലൂടെയാണ് സ്റ്റയില്‍ മന്നന്‍ ഈകാര്യം അറിയിച്ചത്. ചെന്നൈ വെള്ളപ്പൊക്കത്തെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും രജനി പിറന്നാള്‍ ആഘോഷിച്ചിരുന്നില്ല.

shortlink

Post Your Comments


Back to top button