NEWS

ചാനലുകളില്‍ നടക്കുന്നത് എന്തൊക്കെയാണ്; ലക്ഷ്മി രാമകൃഷ്ണന്‍

കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ചാനല്‍ ഷോകളെ വിമര്‍ശിച്ച് നടിയും, അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണന്‍. കുടുംബ പ്രശ്നങ്ങള്‍ ചാനലുകളില്‍ ചര്‍ച്ചചെയ്യേണ്ടതായ കാര്യമല്ല. ബാല പീഡനം ഗാര്‍ഹിക പീഡനം എന്നിവപോലെയുള്ള വിഷയങ്ങളാണ് ചര്‍ച്ചയക്ക് വരേണ്ടത്. കുടുംബ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇത്തരം പ്രോഗ്രാമുകളില്‍ അവതാരകര്‍ അതിവൈകാരികമായി സംസാരിക്കേണ്ട യാതൊരു ആവശ്യവുമില്ല. താനും ഇതേപോലെയുള്ള ഒരു ഷോയുടെ ഭാഗമാണെന്നും എന്നാല്‍ ആരെയും അടിക്കുകയോ കോളറില്‍ കുത്തിപിടിക്കുകയോ ചെയ്തിട്ടില്ല. ഏതാണ് കുടുംബ പ്രശ്നം ഏതാണ് സാമൂഹിക പ്രശ്നം എന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാകേണ്ടത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button