IFFK

ചലച്ചിത്രമേളക്ക് ജഗതി എത്തി; സ്‍നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച് ആരാധകര്‍

അന്താരാഷ്ട ചലചിത്രമേളയുടെ രണ്ടാം ദിനം കാത്തിരുന്നത് ജഗതി ശ്രീകുമാറിന്റെ സാന്നിദ്ധ്യമായിരുന്നു. 11 മണിക്ക് ബന്ധുക്കള്‍ക്കൊപ്പം ജഗതിയെത്തിയപ്പോള്‍ സ്നേഹം കൊണ്ട് പ്രേക്ഷകര്‍ വളഞ്ഞു. പിന്നെ ചെറിയൊരു ചടങ്ങ്.നടി ഷീലയും സംവിധായകരായ കമലും ബി ഉണ്ണികൃഷ്ണനും ലാല്‍ജോസും സിബിമലയിലുമെക്കെ വേദിയില്‍. പഴയകാല സിനിമാ പോസ്റ്ററും നോട്ടീസും പാട്ടുകളും വിവരണങ്ങളുമൊക്കെയുള്ള വിഷ്വല്‍ ഇല്യസ്ട്രേഷന്റെ ഉദ്ഘാനവും ജഗതിയുടെ കൈകളാല്‍ നടന്നു. മലയാള സിനിമയില്‍ അര നൂറ്റാണ്ട് തികയ്ക്കുന്ന അടൂരിനെ ആദരിക്കുന്ന ചടങ്ങിലും ജഗതിയെത്തി.

shortlink

Post Your Comments


Back to top button