GeneralNEWS

ശരീരത്ത് തൊടുന്നവന്‍ വിവരമറിയും; ടിവി അവതാരക ആര്യ

രാത്രിയായാലും , പകലായാലും തന്റെ ശരീരത്ത് സ്പര്‍ശിക്കുന്നവന്‍ വിവരമറിയുമെന്ന് ബഡായി ബംഗ്ലാവ് എന്ന ടിവി ഷോയുടെ അവതാരകയായ ആര്യ.രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ആര്യയുടെ പ്രതികരണം. പീഡനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെകാലത്ത് ആണ്‍തുണ ഇല്ലാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയില്ലയെന്ന ധാരണ തെറ്റാണെന്നും ആര്യ അഭിപ്രായപ്പെടുന്നു. ആണ്‍തുണ ഇല്ലാതെ ജീവിക്കുന്ന സ്ത്രീകള്‍ ധാരാളമായി ഉണ്ടെന്നും ആര്യ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലം ഓരോരുത്തരുടെ മാനസികാവസ്ഥയെ സംബന്ധിക്കുന്ന കാര്യങ്ങളാണെന്നും ആരെയും ഭയക്കാതെ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയുമെന്നും ആര്യ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button