മലയാളത്തിന്റെ താര പുത്രി കീര്‍ത്തി സുരേഷ് തമിഴില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഇളയദളപതി വിജയ് ആണ് അഭിനന്ദിച്ചത്. ഭൈരവാ എന്ന ചിത്രത്തില്‍ വിജയ്യുടെ കൂടെ അഭിനയിക്കുന്ന കീര്‍ത്തി ഡയലോഗുകള്‍ എല്ലാം പെട്ടന്ന് പഠിക്കുന്നതും ഡബ്ബിങ്ങ് സ്വയം നടത്തുന്നതുമാണ് അഭിനന്ദിക്കാന്‍ കാരണം. കീര്‍ത്തിയുടെ സിനിമയോടുള്ള ഈ ഡെടിക്കേഷന് താരത്തെ സന്തോഷിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്തു. അതിനാല്‍ തന്നെ വാനോളം പുകഴ്ത്ത്കയാണ് താരം. ലക്ഷ്മി, രേവതി, രാധിക എന്നിവരുടെ ഗണത്തില്‍ ചേര്‍ക്കാവുന്ന അഭിനേത്രിഎന്നാണ് വിജയ് കീര്‍ത്തിയെ വിശേഷിപ്പിച്ചത്.
വിജയുടെ വാക്കുകള്‍ ഇങ്ങനെ ‘എഴുതിക്കൊടുക്കുന്ന ഡയലോഗുകള്‍ തമിഴില്‍ തന്നെ പറഞ്ഞ് അഭിനയിക്കുന്നത് കാണുന്നതുതന്നെ നല്ല ഭംഗിയാണ്. ഡബ്ബിംഗും കീര്‍ത്തി തന്നെ നിര്‍വ്വഹിച്ചതിനാല്‍ കഥാപാത്രങ്ങള്‍ക്ക് ജീവനുള്ളതുപോലെ തോന്നുന്നു. ലക്ഷ്മി, രേവതി, രാധിക എന്നിവരുടെ ഗണത്തില്‍ ചേര്‍ക്കാവുന്ന അഭിനേത്രി. തെരഞ്ഞെടുത്ത കഥാപാത്രങ്ങളും നല്ലതുതന്നെ.’
Post Your Comments