CinemaNEWS

‘ദക്ഷിണേന്ത്യന്‍ സിനിമകളിലെ താരരാജാവ്’ സൂപ്പര്‍താര ചിത്രത്തെ പിന്നിലാക്കി പുലിമുരുകന്റെ കുതിപ്പ്!!

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ വീണ്ടും ചരിത്രം രചിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന നാലാമത്തെ ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ മലയാളചിത്രമാണ് പുലിമുരുകന്‍. 2016-ലെ കണക്കെടുപ്പ് പ്രകാരം രജനി ചിത്രം കബാലിയാണ് കളക്ഷനില്‍ മുന്നില്‍. ഇളയദളപതി ചിത്രം തെരിയെ പിന്നിലാക്കിയായിരുന്നു കബാലിയുടെ മുന്നേറ്റം. മോഹന്‍ലാലിന്റെ തന്നെ തെലുങ്കില്‍ പുറത്തിറങ്ങിയ ജനതാഗാരേജ് ആണ് കളക്ഷനില്‍ മൂന്നാം സ്ഥാനം കൈവരിച്ചത്. അല്ലു അര്‍ജുന്‍ ചിത്രമായ സരൈനോടുവിനെ പിന്നിലാക്കിയായിരുന്നു നാലാം സ്ഥാനത്തേക്കുള്ള പുലിമുരുകന്റെ കുതിപ്പ്. മലയാളത്തിലെ ആദ്യ നൂറ്കോടി ക്ലബില്‍ ഇടംപിടിച്ച പുലിമുരുകന്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കിടയിലും ചരിത്രം രചിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ അഞ്ച് ചിത്രങ്ങളില്‍ രണ്ട് ചിത്രം മോഹന്‍ലാലിന്റെയാണ് എന്ന പ്രത്യേകതയും ഉണ്ട്.

shortlink

Post Your Comments


Back to top button