കോഹ്‌ലിയുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് മറുപടി നല്‍കുകയാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മ. കോഹ്‌ലിയും അനുഷ്കയും തമ്മിലുള്ള പ്രണയബന്ധത്തില്‍ വിള്ളല്‍ വീണെന്നും ഇരുവരും പരസ്പരം വേര്‍പിരിഞ്ഞതായും നേരെത്തെ ബോളിവുഡിലടക്കമുള്ള പലസിനിമ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈവാര്‍ത്ത ശരിവച്ചു അനുഷ്ക രംഗത്ത് വരികയും ചെയ്തിരുന്നു.
ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ബര്‍ത്ത്ഡേ ആഘോഷത്തില്‍ ഇരുവരും ഒരുമിച്ചെത്തിയതാണ് പുതിയ വാര്‍ത്ത. ഇപ്പോഴും താനും കോഹ്‌ലിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് അനുഷ്ക മാധ്യമങ്ങളോട് പറയുന്നത്. എന്നാല്‍ തങ്ങളുടെ വിവാഹം എപ്പോഴുണ്ടാകും എന്ന് ഇപ്പോള്‍ പറയാനാകില്ലയെന്നും അനുഷ്ക വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞാലും അഭിനയത്തില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും അനുഷ്ക പറഞ്ഞു. അടുത്തകാലത്തായി ഇന്ത്യയില്‍ വിവാഹമോചനം വല്ലാതെ വര്‍ദ്ധിച്ചു വരുന്നുണ്ടെന്നും, സ്ത്രീകള്‍ അടിസ്ഥാനപരമായി മാറിയത്കൊണ്ടാണ് രാജ്യത്ത് വിവാഹമോചനം കൂടുന്നതെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു. ഒരാള്‍ വിചാരിച്ചത്കൊണ്ട് മാത്രം വിവാഹബന്ധം നിലനില്‍ക്കില്ല. ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രമേ വിവാഹബന്ധം നിലനില്‍ക്കുകയുള്ളൂവെന്നും അനുഷ്ക വ്യക്തമാക്കി.
Post Your Comments