BollywoodNEWSNostalgia

അപ്രതീക്ഷിത ചുംബനരംഗം; ഞെട്ടലോടെ ബോളിവുഡ് നടി

ബോളിവുഡ് നടി രേഖയുടെ ജീവചരിത്രത്തിലാണ് അപ്രതീക്ഷിത ചുംബന രംഗത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ‘അന്‍ജാന സഫര്‍’ എന്ന സിനിമയിലെ പ്രണയരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം.
രേഖ അറിയാതെ സംവിധായകനും നടനും ചേര്‍ന്ന് ചുംബന രംഗം മുന്‍കൂട്ടി പ്ലാന്‍ ചെയ്യുകയായിരുന്നു. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതോടെ നടന്‍ ബിശ്വജിത്ത് രേഖയെ കൈകളില്‍ കോരിയെടുത്ത് ചുണ്ടുകളില്‍ അമര്‍ത്തി ചുംബിക്കുകയായിരുന്നു. ഈ ചുംബനരംഗം അഞ്ച്മിനിറ്റോളം നീണ്ടുനിന്നുവെന്നും രേഖയുടെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്. അപ്രതീക്ഷിതമായി നടന്‍ ചുംബിച്ചതോടെ രേഖയും ആകെ പരിഭ്രമത്തിലായി. ചുംബിക്കുന്ന നേരമത്രയും രേഖ കണ്ണുകള്‍ ഇറുക്കിപിടിച്ചുവെന്നും അതുകഴിഞ്ഞ് കണ്ണുകള്‍ കണ്ണുനീരാല്‍ നിറഞ്ഞിരുന്നുവെന്നും രേഖയുടെ ജീവചരിത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button