100 ചിത്രങ്ങള്‍ പൂര്‍ത്തിയായതിന്റെ ആഘോഷങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ, മലയാളത്തിലെ സ്വഭാവ നടന് സുധീര്‍ കരമനയ്ക്കെതിരെ വിജിലന്‍സ് കേസ്.
സ്വകാര്യ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്ഥാനം വഹിക്കുന്ന നടന് സുധീര്‍ കരമന ജോലിക്ക് ഹാജരാകാതെ ശമ്പളം വാങ്ങുന്നുവെന്ന് ആരോപിച്ചാണ് കേസ്. കഴിഞ്ഞ 15 വര്‍ഷമായി തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പലാണ് സുധീര്‍ ജെ നായര്‍ എന്ന സുധീര്‍ കരമന. സ്വകാര്യ മാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് സ്കൂളാണിത്. സ്കൂളില്‍ നിന്നും ശമ്പളം വാങ്ങുന്നതില്‍ വ്യക്തത വരുത്താന്‍ വേണ്ടി സുധീറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്. അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വല്ലപ്പോഴും ജോലിക്കു വന്നുപോകുന്ന സുധീര്‍ കൃത്രിമ രേഖകളുണ്ടാക്കി ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കൈപ്പറ്റുന്നുവെന്നാണ് പരാതി. ആക്ഷേപം വിജിലന്‍സിന് മുന്നില്‍ എത്തിയതോടെയാണ് ഇതില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശമുണ്ടായത്.
പ്രാഥമിക പരിശോധനയില്‍ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നുവെന്നാണ് പുതിയ വിവരം.
എന്നാല്‍ ഇത്തരമൊരു അന്വേഷണം തനിക്കെതിരെ നടക്കുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നാണ് സുധീര്‍ കരമന പറയുന്നത്.
മലയാള സിനിമ കണ്ട പ്രമുഖ നടന്മാരിലൊരാളായ കരമന ജനാര്‍ദ്ദനന്റെ മകന്‍കൂടിയായ സുധീര്‍, 1998 മുതല്‍ അധ്യാപകനായി ജോലി ചെയ്യുന്ന വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 2001 മുതല്‍ പ്രിന്സിപ്പല്കൂടിയാണ്
Post Your Comments