വിവാഹമോചനത്തിന് ശേഷം ജീവിതത്തില്‍ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം നടത്തിയിരുന്നുവെന്നും അത് ഒടുവില്‍ ദിലീപേട്ടനില്‍ എത്തുകയായിരുന്നുവെന്നും നടി കാവ്യാ മാധവന് തുറന്നു പറയുന്നു. പല തരത്തില്‍ അന്വേഷണം നടന്നു. ഒടുവിലാണ് ദിലീപേട്ടനില്‍ എത്തിയത്. എന്നെ നന്നായി അറിയുന്ന ഒരാള്‍ എന്ന നിലയില്‍ ആ ബന്ധത്തിന് ആരും എതിര് നിന്നില്ല. മലയാളത്തിലെ ഒരു പ്രമുഖ മാസികക്ക് നല്കിയ അഭിമുഖത്തിലാണ് വിവാഹശേഷം കാവ്യ മനസ് തുറന്നത്.
ഇനിയുള്ള ജീവിതം സിനിമയേയും സിനിമാതാരങ്ങളേയും തിരിച്ചറിയുന്നവര്ക്കൊപ്പമാകണമെന്നു തീരുമാനിച്ചിരുന്നതായും നടനേക്കാള്‍ ദിലീപെന്ന വ്യക്തിയെയാണ് ഞാന്‍ ഏറെ ബഹുമാനിച്ചതെന്നും തുറന്നു പാരയുന്ന കാവ്യ ബന്ധങ്ങള്‍ക്ക് ഏറെ വില കൊടുക്കുന്ന കൂട്ടുകാരനൊപ്പം ചേര്‍ന്നതില്‍ ഇപ്പോള്‍ ഒരുപാട് സന്തോഷിക്കുന്നുവെന്നും പറയുന്നു.
എന്റെ ജീവിതത്തില്‍ ഒരു കൂട്ട് എന്നത് വീട്ടുകാരുടെ സ്വപ്നമായിരുന്നു. ഏതൊരു മാതാപിതാക്കളേയും പോലെ അവരുടെ മനസമാധാനമായിരുന്നു അത്. അതിന് വേണ്ടി പല തരത്തിലും അന്വേഷണം നടന്നു. ഒടുവിലാണ് ദിലീപേട്ടനില്‍ ആലോചന എത്തിയത്. പണ്ടൊക്കെ ഞങ്ങളെ ചേര്‍ത്ത് ഒരുപാട് ഗോസിപ്പുകളൊക്കെ പ്രചരിച്ചപ്പോഴും അതെല്ലാം അന്ന് ചിരിക്കാനുള്ള വക മാത്രമായിരുന്നു. ഒരുമിച്ച് ജീവിക്കുന്ന കാര്യം അന്നൊന്നും ആലോചിച്ചിരുന്നതേയില്ലയെന്നും അഭിമുഖത്തില്‍ കാവ്യ പറയുന്നു.
Post Your Comments