GeneralNEWS

പൃഥ്വിരാജ് വീണ്ടും വില്ലനാകുന്നു ?

മലയാള സിനിമയുടെ അഭിമാന താരമായ പൃഥ്വിരാജ്  ഇമേജ് നിയമങ്ങളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് വീണ്ടും വില്ലൻ വേഷത്തിൽ പ്രേക്ഷകരെ ഞെട്ടിക്കാൻ തയ്യാറെടുക്കുകയാണ്. 11 വർഷങ്ങൾക്കു മുൻപ് “കനാ കണ്ടേൻ” എന്ന ചിത്രത്തിലെ ഉഗ്രനൊരു വില്ലൻ വേഷത്തിലൂടെ തമിഴ് സിനിമാ വ്യവസായത്തിലേക്ക് കാലെടുത്തു വച്ച പൃഥ്വി, ഇന്ന് വില്ലനിസം എന്നാലെന്താണെന്ന് ബോളിവുഡിനെ പഠിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഹിന്ദിയിലെ സൂപ്പർ ഹിറ്റ് സിനിമയായ “ബേബി”യുടെ രണ്ടാം ഭാഗത്തിലാണ് പൃഥ്വിരാജിന്റെ വില്ലൻ വേഷം. “നാം ശബാന” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശിവം നായരാണ്. മനോജ് ബാജ്‌പേയ്, അനുപം ഖേർ, തപ്‌സി പന്നു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിലെ നായകനായ അക്ഷയ് കുമാർ അതിഥി താരമായി അഭിനയിക്കുന്നുണ്ട്. വളരെ വ്യത്യസ്തമായ ഗെറ്റപ്പോടു കൂടിയതാണ് പൃഥ്വിയുടെ വില്ലൻ വേഷം . “കനാ കണ്ടേൻ”, “പോലീസ് പോലീസ്”, “കൃത്യം”, “കാവ്യാ തലൈവൻ” എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് പക്കാ വില്ലൻ വേഷത്തിലെത്തുന്ന ചിത്രമാണ് “നാം ശബാന”

കഥാപാത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button