
ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാർ തമിഴകത്തെ സൂപ്പര്‍ താരം രജനീകാന്തിന്റെ വില്ലനായെത്തുന്ന വാര്‍ത്ത അടുത്തിടെ ഇൻഡസ്ട്രിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. അങ്ങനെ “2.0” എന്ന ബ്രഹ്‌മാണ്ഡചിത്രത്തിലൂടെ തമിഴിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് അക്ഷയ് കുമാർ.
പക്ഷികളോട് ഭ്രാന്തമായ സ്നേഹമുള്ള, എന്നാൽ കൊടുംവില്ലത്തരം കൈമുതലായുള്ള കഥാപാത്രമായാണ് ചിത്രത്തിൽ അക്ഷയ് കുമാര്‍ എത്തുന്നത്. കഴിഞ്ഞ മാസം ചെന്നൈയിൽ വച്ചു നടന്ന ഫസ്റ്റ് ലുക്ക് ലോഞ്ചിനിടയില്‍ രജനീകാന്ത് പറഞ്ഞിരുന്നു “അക്ഷയ് കുമാറാണ് ചിത്രത്തിലെ യഥാര്‍ത്ഥ നായകന്‍” എന്ന്. അത് യാഥാർത്ഥ്യമാണെന്ന് തെളിയിക്കുന്നതാണ് ചിത്രത്തിൽ അക്ഷയുടെ വില്ലൻ വേഷത്തിന്റെ പ്രത്യേകതകൾ. മക്കാവൂസ്, ആഫ്രിക്കന്‍ തത്തകള്‍, കൊക്കറ്റൂസ് തുടങ്ങി വിവിധയിനം പക്ഷികളെ ചിത്രീകരണത്തിനായി സ്പോട്ടിൽ എത്തിച്ചിരുന്നു.
ഓരോ ചിത്രം കഴിയുംതോറും പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്ന സംവിധായകൻ ഷങ്കർ ഇത്തവണയും അത് ആവർത്തിക്കുകയാണ്, “2.0”യിലൂടെ. ചിത്രം 2017-ലെ ദീപാവലിയ്ക്ക് തീയറ്ററുകളിൽ എത്തുന്നതാണ്.
Post Your Comments