തിരുവനന്തപുരം: ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയ എന്ന പുതിയ ശല്യം അപവാദങ്ങള്‍ പരത്തി പറയാന്‍ തുടങ്ങുന്നുവെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന അന്യരാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് തിരക്ക് കൂടാന്‍ കാരണം ആളുകള്‍ മറ്റ് ചില ഉദ്ദേശത്തോടുകൂടി എത്തുന്നതു കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്തെങ്കിലും പറഞ്ഞാല്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയ എന്ന പുതിയ ശല്യം അപവാദങ്ങള്‍ പരത്തി പറയാന്‍ തുടങ്ങുന്നു. സീരിയിലുകള്‍ക്കും നേരെ അദ്ദേഹം വിമര്‍ശനം തൊടുത്തുവിട്ടു. സന്ധ്യാനാമവും പ്രാര്‍ത്ഥനയും ചൊല്ലേണ്ട സമയത്ത് പ്രേതകഥകളുള്ള സീരിയലുകളാണ് പ്രേക്ഷകര്‍ കാണുന്നതെന്നും അത്തരം സീരിയലുകള്‍ വളരെ ഭീകരമാണെന്നാണ് തന്റെ അഭിപ്രായമെന്നും അടൂര്‍ പറഞ്ഞു.
ഏറ്റവും മോശപ്പെട്ട സിനിമകളില്‍ പോലും അല്‍പം പ്രൊഫഷണലിസം ഉണ്ട്. പക്ഷെ സീരിയലുകളില്‍ അതൊട്ടുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന നല്ല തീയറ്ററുകള്‍ ഉണ്ടാകണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments