BollywoodCinemaNEWS

കോഹ്ലിയുമായി ഇപ്പോഴും പ്രണയത്തില്‍

 

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വിരാട് കോഹ്ലിയുമായി പ്രണയത്തില്‍ ആണെന്നും എന്നാല്‍ വിവാഹം എപ്പോഴുണ്ടാകുമെന്നു പറയാന്‍ കഴിയില്ലെന്നും ബോളിവുഡ് സുന്ദരി അനുഷ്കാ ശര്‍മ്മ. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ ജന്മദിന പരിപാടിയില്‍ വിരാടിനോപ്പം പങ്കെടുതത്തപ്പോഴാണ് അനുഷ്ക പ്രതികരിച്ചത്.

2014 മുതല്‍ പ്രണയത്തില്‍ ആണെന്ന് പറയുന്ന ഇരുവരും ഇത് മറച്ചു വച്ചിട്ടില്ലെന്നും വിവാഹ ശേഷവും സിനിമയില്‍ ഉണ്ടാകുമെന്നും അനുഷ്ക പറയുന്നു. മറ്റു ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ വിവാഹശേഷവും അത് തുടരുന്നത് പോലെ താനും സിനിമയില്‍ ഉണ്ടാകുമെന്നു താരം പറഞ്ഞു. ഷെല്‍ഫ് ജീവിതം നയിക്കുന്ന സ്ത്രീകളോട് തനിക്ക് വെറുപ്പാണെന്നും താരം പറയുന്നു.

രാജ്യത്ത് വിവാഹമോചനം വര്‍ദ്ധിക്കുന്നത് സ്ത്രീകളുടെ ചിന്താ രീതികള്‍ മാറിയത് കൊണ്ടാണെന്നും ചൂണ്ടികാണിച്ച നടി സിനിമയിലെ സൌഹൃദത്തിനു അതിന്റേതായ പരിധി താന്‍ കല്പ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button