CinemaGeneralNEWS

ചലച്ചിത്രമേളയില്‍ പാസ് ലഭിക്കണമെങ്കില്‍ അങ്ങനെയും ചില നിബന്ധനകളുണ്ടോ? വിമര്‍ശനവുമായി സംവിധായകന്‍ സുദേവന്‍?

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്കെതിരെയാണ് സംവിധായകന്‍ സുദേവന്‍ രംഗത്ത് എത്തിയിരിക്കുന്നത്. സിനിമ മേഖലയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക തീയേറ്ററും പ്രദര്‍ശനവും ഒരുക്കിയ സാഹചര്യത്തില്‍ ചലച്ചിത്രമേളയില്‍ നേരെത്തെതന്നെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. ചലച്ചിത്ര മേഖലയിലുള്ളവര്‍ക്ക് പാസ് ലഭിക്കണമെങ്കില്‍ സംഘടനാ പ്രവര്‍ത്തകരാകണമെന്ന നിബന്ധനയ്‌ക്കെതിരെ സംവിധായകന്‍ സുദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിക്കുകയാണ്.

സുദേവന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

””ഞാൻ ഒരു ഫിലിം പ്രൊഫഷണൽ അല്ല ””
ഇത്തവണ IFFK ഡെലിഗേറ്റ് രെജിസ്ട്രേഷനു പുതിയ ഒരു കാറ്റഗറി കൂടി ഉണ്ടായിട്ടുണ്ട് .
FILM / TV PROFSSIONAL ,ഇത് എന്നിൽ ഒരു ആശയകുഴപ്പം ഉണ്ടാക്കി ..ഞാൻ ആരാണ്
ഡെലിഗേറ്റ് … ? അതോ ….ഫിലിം പ്രൊഫഷണൽ…?….
എന്തായാലും ക്ലിക്ക് ചെയ്‌താൽ വിവരം അറിയാലോ …..”ക്ലിക്കി”. ഐഡി കാർഡ് അപ്‌ലോഡ് ചെയ്യാൻ പറഞ്ഞു …ആളുകളിൽ നിന്നും പിരിവെടുത്തു സിനിമ ചെയ്യുന്ന ..എന്റെ കയ്യിൽ സിനിമ യൂണിയൻ കാർഡുകളോ ചാനൽ ഐഡി യോ ഒന്നും ഇല്ലല്ലോ ..ലാപ്ടോപ്പിൽ പരതിയപ്പോൾ IFFK യുടെ വേദിയിൽ നിന്നും നെറ്റ്പാക് അവാർഡ് സ്വീകരിക്കുന്ന ഫോട്ടോ കിട്ടി ….. IFFK ദൈവങ്ങളെ ..മനസ്സിൽ വിചാരിച്ചു ഐഡി കാർഡിന് പകരം അപ്‌ലോഡ് ചെയ്തു അല്പസമയത്തിനു ശേഷം മറുപടി വന്നു…. താങ്കളുടെ അപേക്ഷ ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് ..പരിശോധന കഴിഞ്ഞാൽ അറിയിക്കുന്നതാണ് അപ്പോൾ പണമടച്ചാൽ മതി …… അവിടെ പരിശോധന നടക്കുകയാണ് സുഹൃത്തുക്കളെ ..ഇതുവരെയും കഴിഞ്ഞിട്ടില്ല. ഫിലിം പ്രൊഫഷണൽ എന്ന പട്ടം ഇല്ലാതെയാണ് ഇത് വരെ സിനിമകൾ എടുത്തുകൊണ്ടിരുന്നത് …ഇനിയും അങ്ങിനെ തുടരാൻ ബുദ്ദിമുട്ടില്ലതാനും .പ്രത്യേക പദവികൾക്കു വേണ്ടിയല്ല ഇത് പോസ്റ്റ് ചെയ്യുന്നതും .
1 .സർക്കാരിന്റെ കീഴിൽ നടത്തപെടുന്ന ഒരു ഫിലിം ഫെസ്റ്റിവൽ ആരെയാണ് ഫിലിം പ്രൊഫഷണൽ കാറ്റഗറിയിൽ ഉദ്ദേശിക്കുന്നത് …….? സിനിമ വ്യവസായത്തിന്റെ ഭാഗമായുള്ള യൂണിയന്റെ കാർഡുകൾ കൈവശമുള്ളവരെ മാത്രമാണോ ആണെങ്കിൽ … എന്തുകൊണ്ട് …?
2 . കഴിഞ്ഞ കൊല്ലത്തെ IFFK യിൽ കോംപെറ്റിഷനുള്ള വേൾഡ് സിനിമ സെലെക്ഷൻ കമ്മിറ്റിയിൽ എന്നെ ഉൾപെടുത്തുമ്പോൾ ഞാൻ ഫിലിം പ്രൊഫഷണൽ ആയിരുന്നോ ….?
3 .ക്രീയേറ്റീവ് ആയിരിക്കുക എന്നുള്ളത് ഒരു സംഘടനാ പ്രവർത്തനമാണോ ..?
ആണെങ്കിൽ ഞാനൊരു ഫിലിം പ്രൊഫഷണൽ അല്ല സർ !!!!!!!
ഫെഫ്ക, മാക്ട, അമ്മ തുടങ്ങിയ സംഘടനകളുടെ അംഗത്വമുളളവരെ മാത്രം ഫിലിം പ്രൊഫഷണല്‍ വിഭാഗത്തില്‍ പ്രതിനിധികളാക്കുന്നതിനെതിരെ പ്രിയനന്ദന്‍, ഡോ.ബിജു തുടങ്ങിയവരും നിലപാട് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button