കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകന് ബി ഉണ്ണികൃഷ്ണന്. തിരിച്ചു വരവ് തന്റെ ഫേസ് ബുക്കിലൂടെ സംവിധായകന് തന്നെ അറിയിച്ചത്. മുമ്പ് സൂചിപ്പിച്ചിരുന്നത് പോലെ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ നായകനെന്ന് ബി ഉണ്ണികൃഷ്ണന് പറയുന്നു. വലിയ മുതല്‍ മുടക്കുള്ള ചിത്രമാണിതെന്നും രണ്ടര വര്‍ഷം എടുത്താണ് തിരക്കഥ ഒരുക്കിയതെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ഉണ്ണികൃഷ്ണന് വ്യക്തമാക്കുന്നു.
ബി ഉണ്ണികൃഷ്ണന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പുര്‍ണ്ണരൂപം
ഒരിടവേളക്ക് ശേഷം, ഞാൻ സിനിമ ചെയ്യുകയാണ്. നായകൻ, മുമ്പ് സൂചിപ്പിച്ചിരുന്നത് പോലെതന്നെ, ശ്രീ.മോഹൻലാൽ ആണ്. ഞാൻ അദ്ദേഹത്തോടൊപ്പം ചെയ്യുന്ന നാലാമത്തെ സിനിമ. വലിയ മുതൽമുടക്കുള്ള ചിത്രമാണ്. രണ്ടരവർഷത്തിൽ കൂടുതൽ സമയമെടുത്താണ് തിരക്കഥ പൂർത്തിയാക്കിയത്. ആശിർവാദ് സിനിമാസ് ത്രു മാക്സ് ലാബ്, ഈ ചിത്രം മെയ് മാസത്തിൽ തിയറ്ററിൽ എത്തിക്കും. ജനുവരി 20-ഓടെ ചിത്രീകരണം ആരംഭിക്കും. മറ്റ് വിശദാംശങ്ങൾ പുറകെ അറിയിക്കാം.
Post Your Comments