സിനിമയെ വളരെയധികം ഇഷ്ടത്തോടെ നെഞ്ചിലെറ്റുന്ന മലയാളി പ്രേക്ഷകര്‍ക്ക് തങ്ങളുടെ പ്രിയതാരങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട ഒരു സിനിമ മനസ്സിലുണ്ടാകണം. . മോഹന്‍ലാലിന്റെ കിരീടമാണ് ചിലര്‍ക്ക് ഏറ്റവും പ്രിയമെങ്കില്‍ ചിലര്‍ക്കത് സ്ഫടികമോ, നരസിംഹമോ ആറാം തമ്പുരാനോ ആയിരിക്കാം. മമ്മൂട്ടിയുടെ ‘വടക്കന്‍വീരഗാഥ’യാണ് ഒരുകൂട്ടം പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെങ്കില്‍ മറ്റുചിലര്‍ക്ക് ‘അമര’വും ‘വാത്സല്യ’വുമൊക്കെയാണ്. എല്ലാ പ്രേക്ഷകരും തങ്ങളുടെ താരങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ താരങ്ങള്‍ക്കും ഒരു പ്രേക്ഷകനെന്നനിലയില് അവരുടെതന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം മനസ്സിലുണ്ടാകും. മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് മറ്റ് പലപ്രേക്ഷകരോടും നമ്മള് ചോദിക്കുമ്പോള്‍ മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമ ഏതായിരിക്കും! എന്നറിയാനുള്ള ഒരു കൗതുകം നമുക്കിടയില്‍ ഉണ്ടാകാം. മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിലെ അഭിമുഖപരിപാടിയില്‍ മോഹന്‍ലാലിന്റെ ഏറ്റവും ഇഷ്ടമേറിയ സിനിമയെക്കുറിച്ച് മോഹന്‍ലാല്‍തന്നെ പറയുകയുണ്ടായി. താന്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും ഒരുപോലെ ഇഷ്ടമാണെങ്കിലും ഒരു പ്രേക്ഷകനെന്ന നിലയില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ ‘സദയം’ ആണെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. 1992-ല്‍ എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സദയം. സത്യനാഥന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.
Post Your Comments