ചലച്ചിത്ര ലോകത്ത് ഇപ്പോള്‍ വിവാഹ മോചനങ്ങളുടെ കാലമാണ്. അവസാനമായി പറഞ്ഞു കേള്‍ക്കുന്നത് ബോളിവുഡില്‍ നിന്നാണ്. ഇപ്പോള്‍ 22 വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിടുകയാണ് ബോളിവുഡ് സംഗീതജ്ഞന് ഹിമേഷ് രേഷ്മയ്യരും കോമളും. ബാന്ദ്രയിലെ കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞ ഇവര്‍ മാസങ്ങളായി പിരിഞ്ഞാണ് താമസിക്കുന്നത്.
ഒരു സംഗീതജ്ഞന് എന്നതിനുപരി മികച്ച അഭിനേതാവ് കൂടിയാണെന്ന് തെളിയിച്ച ഇദ്ദേഹം മാര്‍ച്ചില്‍ പുറത്തിറങ്ങിയ തേരാ സുറൂര്‍ എന്ന ചിത്രത്തിലാണ് അവസാനം നായകനായി അഭിനയിച്ചത്. സ്വയം എന്ന പേരില്‍ ഒരു മകന് രണ്ടുപേര്‍ക്കും ഉണ്ട്
Post Your Comments