പത്തൊമ്പതാം വയസ്സില്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പ്രശസ്ത പോപ് ഗായിക ലേഡി ഗാഗ അതിനു ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് തുറന്നു പറയുന്നു.
ബലാത്സംഗത്തിനിരയായതിനെ തുടര്‍ന്ന് ഏറെക്കാലമായി പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോഡര്‍ അനുഭവിച്ചു വരികയാണെന്ന് ഗാഗ അഭിമുഖത്തില്‍ പറഞ്ഞു. അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ദുരന്തത്തിനും ഭയമോ ഭീകരതയോ ഉണ്ടാകുന്ന സാഹചര്യത്തിനു ശേഷം ഒരു വ്യക്തിക്കുണ്ടാകുന്ന മാനസിക സംഘര്‍ഷമാണ് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോഡര്‍.
ചെറുപ്പത്തില്‍ ബലാത്സംഗത്തിന് ഇരയായത് രണ്ടു വര്‍ഷം മുന്‍പാണ് ഗാഗ ലോകത്തോട് തുറന്നു പറഞ്ഞത്. സ്വന്തം വസ്ത്രധാരണരീതി ആളുകളെ പ്രകോപിപ്പിക്കുന്നു എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തിയ താന്‍ ഏറെക്കാലം എന്നെ തന്നെ പഴിച്ചു കഴിഞ്ഞിരുന്നുവെന്നും അവര്‍ പറയുന്നു. വര്‍ഷങ്ങളായി തന്റെ ജീവിതത്തിന്റെ താളം തെറ്റിയെന്നും വളരെ വിഷമകരമായി ഒരു ഘട്ടത്തിലൂടെയാണ് താന്‍ കടന്നു പോയതെന്നും അവര്‍ പറഞ്ഞു.
ഭിന്നലിംഗക്കാരെ സംരക്ഷിക്കുന്ന ന്യൂയോര്‍ക്കിലെ ഹാര്‍ലെം അലി ഫോര്‍ണി സെന്റര്‍ സന്ദര്‍ശിക്കവെ എന്‍.ബി.സിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അവര്‍ വെളിപ്പെടുത്തിയത്. ബോണ്‍ ദിസ് വെ ഫൗണ്ടേഷന് എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭിന്നലിംഗക്കാര്‍ക്ക് ഭക്ഷണവും വസ്ത്രവുമായി എത്തിയതായിരുന്നു ഗാഗ.
Post Your Comments