NEWS

‘പുലിമുരുകന്‍’ കാണാന്‍വന്ന വീട്ടമ്മയാണ് അവരെ പിന്തിരിപ്പിച്ചത്; സംവിധായകന്‍ തുളസി ദാസ്‌

ഒരു പാട് പ്രതീക്ഷയോടെ ഒരുക്കിയ ഗേള്‍സ്‌ എന്ന ചിത്രത്തിന്‍റെ പരാജയത്തെകുറിച്ച് ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തുളസി ദാസ് തുറന്നു പറയുന്നു. ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഫോര്‍മുലയാണ് ഈ ചിത്രത്തിന് താന്‍ സ്വീകരിച്ചത്. പ്രേക്ഷകര്‍ ഗേള്‍സ് സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പുതിയ ചിന്തകളും ശൈലിയുമുള്ള ഈ ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷെ ഈ സിനിമ തിയേറ്ററില്‍ എത്തിയതോ പോയതോ ആരും അറിഞ്ഞില്ല പലരും സിനിമ കാണാന്‍ തിയേറ്ററില്‍ ചെന്നിട്ട് പോസ്റ്ററില്‍ പുരുഷതാരങ്ങള്‍ ഇല്ലായെന്നു കണ്ട് മടങ്ങിപ്പോയെന്നും അദ്ദേഹം പറയുന്നു. അതില്‍ തന്നെ വേദനിപ്പിച്ച ഒരു സംഭവും സംവിധായകന്‍ തുറന്നു പറയുന്നു.

അതിങ്ങനെ ”ഗേള്‍സ് റിലീസ് ചെയ്തപ്പോള്‍ തിയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം ഞാന്‍ സിനിമ കാണാന്‍ പോയി. അവിടെ ഒരു ഫാമിലി പുലിമുരുകന്‍ കാണാന്‍ വന്നു. അവര്‍ക്ക് ടിക്കറ്റ് കിട്ടിയില്ല. അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു. “നമുക്ക് ഗേള്‍സ് കാണാം എന്ന്. നദിയാമൊയ്തു ഒക്കെ ഉണ്ടല്ലോ എന്നും പുള്ളി പറഞ്ഞു. ഭാര്യ സമ്മതിച്ചില്ല. “ഏയ് അതു വേണ്ട അതില്‍ പെണ്ണുങ്ങള്‍ മാത്രമേയുള്ളൂ. ആണുങ്ങളാരും ഇല്ല.” അപ്പോള്‍ അവരുടെ മകനും പറഞ്ഞു. “എന്നാലും നമുക്ക് ഗേള്‍സ് കാണാം’. വേണ്ട എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുയായിരുന്നു ആ വീട്ടമ്മ. അതിലൂടെ ഒരു കാര്യം എനിക്കു മനസ്‌സിലായി. സ്ത്രീകള്‍ക്ക് സ്ത്രീകളെ ഇഷ്ടമല്ല.. അവര്‍ക്ക് അസൂയയാണ്”.

നദിയ മൊയ്തു, ഇനിയ തുടങ്ങി സ്ത്രീകള്‍ മാത്രം അഭിനയിച്ച ചിത്രമാണ് ഗേള്‍സ്‌. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രീകരിച്ച ഈ ചിത്രം പുലിമുരുകനോടൊപ്പം തിയേറ്റര്‍ പ്രദര്‍ശനത്തിനു എത്തിയെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല

shortlink

Related Articles

Post Your Comments


Back to top button