
പുതുമുഖ സംവിധായകന്മാര്‍ക്ക് സൂപ്പര്‍ താരങ്ങള്‍ അവസരം കൊടുക്കുന്നതിന് ഉദാഹരണമാണ് മമ്മൂട്ടി സേതുവിന്‍റെ ചിത്രത്തില്‍ നായകനാകുന്നു എന്ന വാര്‍ത്ത. അച്ചായന്‍സിന്‍റെ തിരക്കഥാകൃത്ത് സേതു സംവിധായകന്‍ ആകുന്ന ആദ്യ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ ഒരുക്കുന്ന കുടുംബ ചിത്രത്തിലായിരിക്കും ഇരുവരും ഒരുമിക്കുക. അതേസമയം സേതുവിൻ്റെ തിരക്കഥയില്‍ പുതിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ജയറാം, പ്രകാശ് രാജ്, ഉണ്ണിമുകുന്ദന്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളമാണ് അച്ചായന്‍സ് സംവിധാനം ചെയ്യുന്നത്. പുതുമുഖം ഹനീഫ് അദേനിയുടെ ചിത്രീകരണം പൂര്‍ത്തിയായ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. സംവിധായകന്‍ രഞ്ജിത്തിൻ്റെ പുത്തന്‍പണമാണ് മറ്റൊരു മമ്മൂട്ടി ചിത്രം.ചിത്രത്തില്‍ മീശപിരിച്ച് കാസര്‍ഗോഡുകാരനായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. പുത്തന്‍ പണത്തിന് ശേഷം ശ്യാംധറിൻ്റെ ചിത്രത്തിലും മമ്മൂട്ടി നായകനാകും.
Post Your Comments