1996-ൽ “ഇരുവർ” എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുത്തൻ തെരുവിൽ നടക്കുന്ന സമയം. മോഹൻലാൽ, ഐശ്വര്യ റായ് തുടങ്ങിയവർ ഒരുമിച്ചുള്ള ചില രംഗങ്ങൾ, അവിടെ സമീപത്തുള്ള “സത്രം സ്‌കൂൾ” എന്ന പേരിൽ അറിയപ്പെടുന്ന സർക്കാർ പ്രൈമറി സ്‌കൂളിൽ ചിത്രീകരിക്കുകയാണ്. സെറ്റിൽ ആവശ്യമുള്ള സാധനസാമഗ്രികൾ ലോറിയിലാണ് സഥലത്ത് എത്തിയത്. സംഗതി എത്തിക്കഴിഞ്ഞ ഉടൻ തന്നെ സ്ഥലത്തെ ചില ലോക്കൽ യൂണിയൻ തൊഴിലാളികൾ അവിടെയെത്തി. തമിഴ് സിനിമാ ഷൂട്ടിംഗ് സംഘമാണെന്നതിനാൽ പരമാവധി ചൂഷണം ചെയ്യാം എന്ന ചിന്തയിൽ അവർ അവിടെ പ്രൊഡക്ഷൻ ടീമിനോട് കയറ്റിറക്കൽ കൂലിയെ സംബന്ധിച്ച് തർക്കത്തിലായി. നിലവിലുള്ള കൂലി നിരക്കിന്റെ രണ്ടും മൂന്നും ഇരട്ടി വേണമെന്ന് വാശി പിടിച്ചു. തന്നില്ലെങ്കിൽ ചിത്രീകരണം മുടങ്ങും എന്ന മുന്നറിയിപ്പും നൽകി.
ഒടുവിൽ ഗത്യന്തരമില്ലാതെ ചിത്രത്തിന്റെ സഹനിർമ്മാതാവു കൂടിയായ മണിരത്നം രംഗത്തെത്തി. അദ്ദേഹം തൊഴിലാളികളോട് നേരിട്ട് സംസാരിച്ച്, പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തി. പക്ഷെ എന്ത് മണിരത്നം, ഏത് മണിരത്നം, ആരാ ഈ മണിരത്നം എന്നീ ചോദ്യങ്ങളുമായി യൂണിയൻ തൊഴിലാളികൾ അവരുടെ പിടിവാശിയിൽ തന്നെ ഉറച്ചു നിന്നു. ഒടുവിൽ മണിരത്നം ഒരു നിർദ്ദേശം വച്ചു, “നിങ്ങൾ ചോദിക്കുന്ന കൂലി തരാം. പക്ഷെ ദയവു ചെയ്ത് നമ്മുടെ വൗച്ചറിൽ ഒപ്പിട്ടു തരണം. വേറൊന്നിനും അല്ല, അക്കൗണ്ട്സ് ഫൈനലൈസ് ചെയ്യുമ്പോൾ പ്രശ്നം ഉണ്ടാകാതിരിക്കാനാ”. യൂണിയൻ തൊഴിലാളികൾ ശരിക്കും സന്തോഷത്തിലായി. ജയ് വിളികളും നടത്തി. നിർദ്ദേശിച്ചതിലും ഇരട്ടി കൂലിയും വാങ്ങി, വൗച്ചറുകൾ ഒപ്പിട്ടു കൊടുത്തു അവർ മടങ്ങി. രണ്ടു ദിവസത്തെ ചിത്രീകരണത്തിന് ശേഷം “ഇരുവർ” ടീം തിരികെ മദ്രാസിലേക്ക് മടങ്ങി.
മദ്രാസില്‍ എത്തിയ ഉടന്‍ മണിരത്നം എന്ന സമര്‍ത്ഥനായ മനുഷ്യന്‍ എന്താണ് ചെയ്തതെന്നറിയാമോ ? വീട് അഡ്രസ് ഉള്‍പ്പെടെ എഴുതി വൗച്ചറില്‍ ഒപ്പിട്ടു കൊടുത്ത എല്ലാ യൂണിയന്‍ തൊഴിലാളികളുടെ പേരിലും അമിതമായ കൂലി വാങ്ങിയെന്ന ചാര്‍ജില്‍ കോടതിയില്‍ കേസ് കൊടുത്തു. മാത്രമല്ല സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കള്‍, ലേബര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി നേരിട്ട് ബന്ധപ്പെട്ട് ഈ പറഞ്ഞ തൊഴിലാളികളുടെ പേരില്‍ നടപടി സ്വീകരിക്കാനുള്ള ഏര്‍പ്പാടും ചെയ്തു. കോടതിയിൽ കേസ് , യൂണിയനിൽ നിന്നും സസ്‌പെൻഷൻ, ഡിസ്മിസ്സൽ തുടങ്ങി ഒട്ടേറെ കുരുക്കുകളിൽ പെട്ട് ഈ പറഞ്ഞ തൊഴിലാളികൾ ഏറെക്കാലം വലഞ്ഞു എന്നതായിരുന്നു ഫലം.
Post Your Comments