CinemaGeneralNostalgia

‘ആരും ചെയ്യാന്‍ മടിക്കുന്നത് മോഹന്‍ലാല്‍ ചെയ്യും’; ‘ജനുവരി ഒരു ഓര്‍മ്മ’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണ രംഗത്തെക്കുറിച്ച് കലൂര്‍ ഡെന്നിസ് പറയുന്നു

മമ്മൂട്ടിയെ നായകനാക്കി ഒരുപാട് ഹിറ്റുകള്‍ മലയാള സിനിമയില്‍ എഴുതി ചേര്‍ത്ത പ്രശസ്ത തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നിസ്. ഒരു വര്‍ഷം തന്നെ ആറോളം മമ്മൂട്ടി ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടുള്ള കലൂര്‍ ഡെന്നിസ് മലയാള സിനിമയിലെ അന്നത്തെകാലത്തെ അവിഭാജ്യഘടകമായിരുന്നു. മോഹന്‍ലാലുമായി അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടില്ലാത്ത കലൂര്‍ ഡെന്നിസ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ ചിത്രമായിരുന്നു ‘ജനുവരി ഒരു ഓര്‍മ്മ’. ജോഷി സംവിധാനം ചെയ്ത ഈമോഹന്‍ലാല്‍ ചിത്രം അക്കാലത്തെ ഏറ്റവും മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ‘ജനുവരി ഒരു ഓര്‍മ്മ’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കിടുകയാണ് കലൂര്‍ ഡെന്നിസ്.
സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമിനിടെയാണ് കലൂര്‍ ഡെന്നിസ് മനസ്സ്തുറന്നത്

jan

“ജനുവരി ഒരു ഓര്‍മ്മ’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് ലാലുഅലക്സുമായി ഒരു ഫൈറ്റ് സീനുണ്ട്. ചെളിയില്‍ കിടന്നാണ് സംഘടന രംഗം ചിത്രീകരിക്കേണ്ടത്. ചെളിയുടെ ദുര്‍ഗന്ധം വല്ലാതെ കൂടി വന്നപ്പോള്‍ അവിടെ നില്‍ക്കാന്‍ പറ്റാത്ത ഒരു അവസ്ഥയായി. ഞാനും ജോഷിയും അടക്കമുള്ളവര്‍ ചെളിയുടെ ദുര്‍ഗന്ധം കാരണം പിന്മാറാന്‍ തീരുമാനിച്ചപ്പോള്‍ മോഹന്‍ലാല്‍ ആണ് ഞങ്ങളെ തടഞ്ഞത്. എല്ലാവരും പിന്മാറാന്‍ നിന്ന സാഹചര്യത്തില്‍ ചെളിയുടെ ദുര്‍ഗന്ധം സഹിച്ചും ലാല്‍ ചിത്രീകരണത്തിന് തയ്യറാകുകയായിരുന്നു. സിനിമയോടുള്ള അത്തരം ആത്മസമര്‍പ്പണം മോഹന്‍ലാലില്‍ മാത്രമേ കാണാന്‍ കഴിയൂ, അയാള്‍ കഥാപാത്രം നന്നാവാന്‍ വേണ്ടി എന്ത് റിസ്ക്കുമെടുക്കും. മറ്റുള്ള നടന്മാര്‍ ആയിരുന്നെങ്കില്‍ കൃത്രിമ ചെളിയുണ്ടാക്കാന്‍ ആവശ്യപ്പെടുമായിരുന്നു.പക്ഷേ ലാല്‍ അത് പറയില്ല”. കലൂര്‍ ഡെന്നിസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button