
ജയസൂര്യ ആദ്യമായി സിദ്ദിഖിന്റെ സിനിമയില്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ഫുക്രി. മിമിക്രി രംഗത്ത് നിന്നും സിനിമയില്‍ വന്ന സിദ്ദിഖ് മികച്ച ഒരു പിടി നര്‍മ്മ ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംവിധയനാണ്. ആതുകൊണ്ട് തന്നെ പുതിയ ചിത്രമായ ഫുക്രിയും ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നു. സംവിധായകനെ കുറിച്ച് നായകന്‍ തന്നെ പറയുന്നത് ഇങ്ങനെയാണ്. സിദ്ദിഖിന്‍റെ പ്രത്യേകത അയാളുടെ ഫ്രീഡം തന്നെയാണ്. സെറ്റില്‍ ക്വാളിറ്റി തമാശകള്‍ പറയുന്ന ഒരാളാണ് സിദ്ദിഖ് ഇക്കയെന്നും താരം പറയുന്നു.
വളരെ എക്‌സൈറ്റ്‌മെന്റോടുകൂടിയാണ് ഈ ചിത്രം താന്‍ കമിറ്റ് ചെയ്യുന്നതെന്നു പറയുന്ന ജയസൂര്യ ഏതൊരു സിനിമയിലും സംവിധായകനും ആക്ടറും തമ്മില്‍ നല്ലൊരു മാനസികപൊരുത്തം വേണം. അവര്‍ ഇരുവരും നല്ലരീതിയില്‍ സിങ്കായാല്‍ മാത്രമേ ആ പ്രോജക്ടുപോലും നന്നാകുകയുള്ളൂയെന്നും പറയുന്നു.
ഇനിയുമിനിയും സിദ്ദിഖ് ചിത്രത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ജയസൂര്യ അതാത് കാലഘട്ടത്തിന് യോജിച്ച നര്‍മ്മങ്ങളാണ് ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളിലുള്ളതെന്നും പറയുന്നു. അത്രയും രസകരമായ ചിത്രങ്ങളിലും അതിന്റെ സംവിധായകന്റെ കൂടെയും പ്രവര്‍ത്തികുക എന്നത് തന്നെ വല്യ ഊര്‍ജ്ജം നമ്മളില്‍ നിറയ്ക്കുന്നുണ്ടെന്നും പറയുന്നു.
ആശയ വിനിമയത്തിന്റെ കാര്യത്തിലായാലും സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിലായാലും അവരുടെ ഒരു യോജിപ്പ് സിനിമയ്ക്ക് വലിയ ഒരു ബലം നല്‍കും. മലയാളം കൂടാതെ തമിഴിലും ഹിന്ദിയിലുംവരെ സിനിമകള്‍ ചെയ്ത വലിയ പ്രശസ്തിയും അംഗീകാരവും നേടിയ ഒരാള്‍ ഡൗണ്‍ ടു എര്‍ത്തായി നിന്നുകൊണ്ട് സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തില്‍നിന്നും പലതും പഠിക്കാനുണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും തുറന്നു പറയുന്നു.
Post Your Comments