മമ്മൂട്ടിയുടെ മകന്‍ എന്നനിലയിലാണ് പ്രേക്ഷകര്‍ ആദ്യം ദുല്‍ഖറിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീട് അഭിനയമികവ് പ്രകടമാക്കി കയറിവന്ന ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന യുവതാരമായി വളരുകയായിരുന്നു. മമ്മൂട്ടിയുടെ മകനായ് അറിയപ്പെടുന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് പറയുന്ന ദുല്‍ഖര്‍ അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ ഒരിക്കലും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലായെന്നും വ്യക്തമാക്കുന്നു. സത്യന്‍ അന്തികാടിനെ പോലെയുള്ള വലിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ജിവിതം പൂര്‍ണ്ണത നേടിയപോലെ അനുഭവപ്പെടാറുണ്ടെന്നും ദുല്‍ഖര്‍ പങ്കുവയ്ക്കുന്നു.
സത്യന്‍ അന്തികാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ ആണ് ദുല്‍ഖറിന്റെ ഒടുവിലായി പുറത്തിറങ്ങുന്ന ചിത്രം. ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.
Leave a Comment