ശിവകാര്‍ത്തികേയന്‍ പെണ്‍ വേഷത്തിലെത്തി ആരാധകരെ രസിപ്പിച്ച തമിഴ് ചിത്രമാണ് റെമോ. കീര്‍ത്തി സുരേഷായിരുന്നു ചിത്രത്തില്‍ നായിക. ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വിവരം.
തെലുങ്കില്‍ മൊഴി മാറ്റി എത്തിയ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് അവിടെ ലഭിച്ചത്. അതിന്റെ വിജയാഘോഷ ചടങ്ങില്‍ വച്ച് ചിത്രത്തിന്റെ ക്യാമറാമാനായ പി സി ശ്രീരാമാണ് ഹിന്ദി റീമേക്ക് സൂചന നല്‍കിയത്. തമിഴിൽ ചിത്രം റിലീസ് ചെയ്‌തപ്പോൾ തന്നെ ഹിന്ദി റീമേക്കിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
Post Your Comments