സിനിമ താരങ്ങള്‍ ജീവിതം എഴുതുമ്പോള്‍ അതില്‍ സഹനടികളും സുഹൃത്തുക്കളും കടന്നു വരുക സ്വാഭാവികമാണ്. തന്റെ മകളായും സുഹൃത്തായും ചലചിത്ര ജീവിതത്തില്‍ ആടിതിമിര്‍ത്ത ജയലളിത എന്ന നടിയെ കുറിച്ച് മലയാളത്തിലെ പ്രിയപ്പെട്ട അമ്മ രൂപമായ സുകുമാരി ‘ഓര്‍മകളുടെ വെള്ളിത്തിര’ എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
വളരെ നല്ല സ്ത്രീയാണു ജയലളിത. ആവശ്യമില്ലാതെ ആരോടും സംസാരിക്കാറില്ല. നല്ല കാര്യപ്രാപ്തിയുണ്ടായിരുന്നു. അന്ന് അവര്‍ ഇരിക്കുന്ന കസേരയുടെ അടുത്തു മറ്റൊരു കസേരപോലും ഉണ്ടാകാറില്ല. അസിസ്റ്റന്റുമാര്‍ പോലും അടുത്തുചെന്നു നില്‍ക്കുന്നത് ഇഷ്ടമായിരുന്നില്ല. ധാരാളം പുസ്തകങ്ങള്‍ വായിക്കുമായിരുന്നു. ഇന്നും പഴയ ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്തുന്ന പെരുമാറ്റമാണ്. അന്നു നടിയെന്ന നിലയിലും ഇന്നു മുഖ്യമന്ത്രിയെന്ന നിലയിലും അവരുടെ കാര്യപ്രാപ്തിയും ബുദ്ധിശക്തിയും എന്നെ അത്ഭുതപ്പെടുത്തുന്നു വെന്ന് സുകുമാരി എഴുതിയിരിക്കുന്നു .
രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയും സിനിമാ ബന്ധങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്ത ജയലളിത സഹതാരങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന് ഒരിക്കലും മടികാണിച്ചിട്ടില്ല. സുകുമാരി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ചികിത്സയ്ക്കായി എല്ലാ സഹായവും ജയലളിത ചെയ്തുകൊടുക്കുകയും കാണുവാന്‍ എത്തുകയും ചെയ്തിരുന്നു
‘പട്ടിക്കാടാ പട്ടണമാ’ എന്ന ഹിറ്റ് സിനിമയിലാണ് ആദ്യമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ജയയുടെ അമ്മവേഷമായിരുന്നു സുകുമാരിക്ക്. പിന്നീട് ആറേഴ് ചിത്രങ്ങളില്‍ കൂടി ഇവര്‍ അമ്മയും മകളുമായി ആഭിനയിച്ചിട്ടുണ്ട്.
ഡി സി ബുക്സ്നിന്റെ ലിട്മസ് ഇംപ്രിന്റ് പുറത്തിറക്കിയ ഓര്‍മകളുടെ വെള്ളിത്തിര പുസ്തകം തയ്യാറാക്കിയത് എം എസ് ദിലീപ് ആണ്
Post Your Comments