HollywoodTrailersVideos

പോള്‍ വാള്‍ക്കര്‍ ഇല്ലാതെ ഫാസ്റ്റ്&ഫ്യൂരിയസ് വരുന്നു; എട്ടാം ഭാഗത്തിന്റെ ഞെട്ടിപ്പിക്കുന്ന ട്രെയിലര്‍ കാണാം!!

ലോകമെങ്ങുമുള്ള സിനിമ പ്രേക്ഷകരുടെ ആവേശമായി മാറിക്കൊണ്ടിരിക്കുന്ന ‘ഫാസ്റ്റ്&ഫ്യൂരിയസ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ എട്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ചിത്രത്തിന്റെ കഴിഞ്ഞ ഏഴ് ഭാഗങ്ങളിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പര്‍താരം പോള്‍ വാള്‍ക്കര്‍ ഇല്ലാതെയാണ് എട്ടാം ഭാഗത്തിന്റെ വരവ്. ചിത്രത്തിന്റെ എഴാം പതിപ്പ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ കാര്‍ അപകടത്തില്‍പ്പെട്ട്‌ പോള്‍ വാള്‍ക്കര്‍ മരണപ്പെട്ടിരുന്നു. വിന്‍ഡീസലിനൊപ്പം പോള്‍ വാള്‍ക്കറിന്റെ പകരക്കാരനായി ആര് അഭിനയിക്കും എന്നുള്ളത് ചിത്രത്തിന്റെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷം ഏപ്രിലിലാകും ഫാസ്റ്റ്&ഫ്യൂരിയസിന്റെ എട്ടാം ഭാഗം പ്രേക്ഷകര്‍ക്കരികിലെത്തുക.

shortlink

Post Your Comments


Back to top button