കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ആരംഭിക്കാനിരിക്കെ സംവിധായകന്‍ വിനയനുമായി ബന്ധപ്പെട്ട പുതിയ വിവാദം മേളയിലെ ചൂടേറുന്ന ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അന്തരിച്ച കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി iffkയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തെ സംബന്ധിച്ചാണ് വിവാദം ഉയര്‍ന്നിരുക്കുന്നത്. കലാഭവന്‍ മണിയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തെ ഒഴിവാക്കി സിബിമലയിലിന്റെ കലാഭവന്‍ മണി ചിത്രം ‘ആയിരത്തില്‍ ഒരുവന്‍’ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതാണ് വിവാദത്തിനു കാരണമായത്. സിബി മലയില്‍ ചലച്ചിത്ര അക്കാദമിയിലെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണെന്നും അതുകൊണ്ടാണ് അവര്‍ ‘ആയിരത്തില്‍ ഒരുവന്‍’ എന്ന ചിത്രം തെരെഞ്ഞെടുത്തതെന്നും വിനയന്‍ കുറ്റപ്പെടുത്തി. ഇത്തരമൊരു നടപടി തികച്ചും സ്വേഛാധിപത്യമാണെന്നും വിനയന്‍ പ്രതികരിച്ചു.
വാസന്തിയും ലക്ഷ്മിയും പ്രദർശിപ്പിച്ചാൽ തന്നെയും കൂടി ചലച്ചിത്രമേളയിലേക്ക്ക്ഷണിക്കേണ്ടിവരുമെന്നുള്ളതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഫെഫ്കയിലെ അക്കാദമി ചെയർമാനും മറ്റും തന്നോടുള്ള വൈരാഗ്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ വ്യക്തമാക്കി.
Post Your Comments