GeneralNEWS

‘അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല’ ജയലളിതയെക്കുറിച്ച് മമ്മൂട്ടി

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ നടന്‍ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. ഉരുക്ക് വനിതയെ നഷ്ടമായി എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിന്‍റെ തെളിവാണ് ജയലളിതയെന്നും മാധ്യമങ്ങളോട് സംസാരിക്കവേ മമ്മൂട്ടി പറഞ്ഞു. സഹജീവികളെ സ്വന്തം മക്കളെ പോലെ കാണുകയും അവരുടെ ദൈനംദിന വിഷമങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്ന ജയലളിത ലോകംകണ്ട മികച്ച ഭരാണിധികാരിയായിരുന്നു.

mammm

സിനിമയില്‍ തിളങ്ങിനിന്ന സമയത്താണ് അവര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഒരുപക്ഷെ ഈ ഉരുക്കുവനിതയുടെ വിയോഗം നമ്മുടെ സ്ത്രീസമൂഹത്തിനും പ്രത്യേകിച്ച് രാഷ്ട്രീയത്തിനും തമിഴ്‌നാടിനും ഒരു തീരാദുഃഖമാണ്മാധ്യമങ്ങളോട് സംസാരിക്കവേ മമ്മൂട്ടി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button