CinemaNEWS

അഭ്രപാളിയിലെ ജയലളിത

ഇന്ത്യയിലെ ശക്തമായ രാഷ്ട്രീയക്കാരിയായി മാറിയ ജയലളിത അറിയപ്പെടുന്ന ഒരു നടി കൂടി ആയിരുന്നു.

ജയലളിതയുടെ മാതാവ് സന്ധ്യ എന്ന പേരില്‍ നാടകങ്ങളിലും ചില സിനിമകളിലും അഭിനയിച്ചിരുന്നു. ജയലളിതക്ക് 15 വയസ്സുള്ളപ്പോൾ തന്നെ അവർ സിനിമയിൽ അഭിനയിച്ചു തുടങ്ങി. തന്റെ പഠനത്തിന് വിഘാതം വരാത്ത രീതിയിൽ വേനലവധിക്കും, രാത്രികളിലും മറ്റുമായിരുന്നു ആവര്‍ ചിത്രീകരണങ്ങൾക്കു പോയിരുന്നത്.

എപ്പിസില്‍ എന്ന ഇംഗ്ലീഷ് പടത്തിലാണ് ജയലളിത ആദ്യമായി അഭിനയിക്കുന്നത്. 15 വയസുള്ളപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് അഭിനയ ജീവിതം. 1964 ൽ ചിന്നഡ കൊംബെ എന്ന കന്നഡ ചലച്ചിത്രത്തിലാണ് ജയലളിത നായികയായി അഭിനയിച്ചത്.അതിന് ശേഷം ഒട്ടേറെ കന്നട, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വെണ്ണീറെ ആട്ടൈയാണ് ജയലളിതയുടെ ആദ്യ തമിഴ് ചിത്രം. സിവി ശ്രീധര്‍ സംവിധാനം ചെയ്ത ചിത്രം 1965ലാണ് പുറത്തിറങ്ങുന്നത്. ശോഭ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയലളിത അവതരിപ്പിച്ചത്. തുടര്‍ന്ന് ആയിരത്തില്‍ ഒരുവന്‍, കന്നി തായ് എന്നീ തമിഴ് ചിത്രങ്ങളിലും അതേ വര്‍ഷം അഭിനയിച്ചു.

ആയിരത്തിൽ ഒരുവനിലൂടെ എംജിആറിന്റെ നായികയായതു ജയലളിതയെ തമിഴർക്കു പുരട്ചി തലൈവിയാക്കി. എം ജി ആറിനൊപ്പം 28 ബോക്സ് ഓഫിസ് വിജയ ചിത്രങ്ങള്‍ ഇവര്‍ സ്വന്തമാക്കി

1973ൽ പട്ടിക്കാട്ടു പൊന്നയ്യ എന്ന സിനിമയിലാണ് എംജിആറും ജയലളിതയും അവസാനം വേഷമിട്ടത്. ജയശങ്കർ, രവിചന്ദ്രനുമോപ്പം നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച ജയലളിത തന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ മുഴുകിയപ്പോള്‍ വെള്ളിത്തിരയോടു അകന്നു .

1962ല്‍ പുറത്തിറങ്ങിയ മാന്‍ മൌജിയാണ് ജയയുടെ ആദ്യ ബോളിവുഡ് ചിത്രം . 1980ല്‍ പുറത്തിറങ്ങിയ നദിയെ തേടി വന്ത കാതല്‍ എന്ന തമിഴ് ചിത്രത്തിലാണ് ജയലളിത അവസാനമായി അഭിനയിച്ചത്.

അവരുടെ അഭിനയ ജീവിതത്തിലെ ചില ചിത്രങ്ങള്‍

06-1480987508-jayallitha-02 jayalailthaa-film.jpg.image.784.410 06-1480987522-jayallitha-04JayalalitaJAYA-1

shortlink

Related Articles

Post Your Comments


Back to top button